ലഹരിവിരുദ്ധ പ്രതിജ്ഞയുമായി ഐ.എം.സി.സി സംഗമം
text_fieldsഐ.എം.സി.സി സംഗമത്തിൽ ജനറൽ സെക്രട്ടറി എൻ.പി മുനീർ മേപ്പയ്യൂർ സംസാരിക്കുന്നു
ദോഹ: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രഖ്യാപനവുമായി ഖത്തർ ഐ.എം.സി.സി ഇഫ്താർ സംഗമം. അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ബിൻ മഹമൂദിൽ ചേർന്ന സംഗമത്തിൽ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി എൻ.പി മുനീർ മേപ്പയ്യൂർ അധ്യക്ഷതവഹിച്ചു. നിധിൻ.എസ്, സക്കറിയ മാണിയൂർ, വിപിൻ വി.പി, ഇസ്മായിൽ തോപ്പയിൽ, പ്രദോഷ് കുമാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി ആശംസകൾ നേർന്നു.
ഡൽഹി കേന്ദ്രീകരിച്ചുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രഖ്യാപനം നൗഷീർ ടി.ടി നിർവഹിച്ചു. ഐ.എൻ.എൽ കോഴിക്കോട് ജില്ല നേതാവ് മുഹമ്മദ് മുബാറക്കിനെ ആദരിച്ചു. പ്രതിജ്ഞ മുസ്തഫ കബീർ ചൊല്ലിക്കൊടുത്തു. ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുബാറക് നെല്ലിയാളി സ്വാഗതം പറഞ്ഞു. ഷാനവാസ് ബാബു, ശംസുദ്ദീൻ വില്ല്യാപ്പള്ളി, മുനീർ പി.ബി, കബീർ ആലംബാടി, അമീർ ഷെഖ് പടന്നക്കാട്, ഫഹദ് കൊയിലാണ്ടി, ജബ്ബാർ ഇരിക്കൂർ, സാദിക്ക് കൂളിയങ്കാൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.