ഖത്തർ പോർചുഗലിൽ; നാളെ സൂപ്പർ ഫൈറ്റ്
text_fieldsദോഹ: ലോകകപ്പിന് തയാറെടുക്കുന്ന ഖത്തർ ദേശീയ ഫുട്ബാൾ ടീം പോർചുഗലിൽ. പ്രമുഖ ടീമുകളെല്ലാം ലോകകപ്പ് യോഗ്യത റൗണ്ടിെൻറ തിരിക്കിലായപ്പോൾ, എതിരാളികളെ തേടി അവരുടെ തട്ടകത്തിലേക്കാണ് ഖത്തറിെൻറ യാത്ര. യൂറോപ്യൻ യോഗ്യത റൗണ്ടിൽ ഗ്രൂപ് 'എ'യിൽ അതിഥിരാജ്യമായ ഖത്തർ ശനിയാഴ്ച രാത്രി പോർചുഗലിനെയും ചൊവ്വാഴ്ച അയർലൻഡിനെയും നേരിടും.
നവംബറിൽ കിക്കോഫ് കുറിക്കുന്ന അറബ് കപ്പിന് മുന്നോടിയായി ഖത്തർ ദേശീയ ടീമിെൻറ നിർണായക യൂറോപ്യൻ പര്യടനം കൂടിയാണിത്. കോച്ച് ഫെലിക്സ് സാഞ്ചസിനുകീഴിൽ മുൻനിര താരങ്ങളടങ്ങിയ ഖത്തർ സംഘം ഞായറാഴ്ച തന്നെ പോർചുഗലിലെ ഫറോയിലെത്തി. അഞ്ചു ദിവസമായി സജീവ പരിശീലനത്തിലാണ് 30 അംഗ സംഘം. സൂപ്പർ താരങ്ങളായ അൽ മുഈസ് അലി, അക്രം അഫീഫി, മുഹമ്മദ് മുൻതാരി, കരിം ബൗദിയാഫ്, അഹൻ അൽ ഹൈദോസ് തുടങ്ങിയവരെല്ലാം സ്റ്റാർസ് ലീഗിന് അവധി നൽകി ദേശീയ ടീമിനൊപ്പമുണ്ട്.
സെപ്റ്റംബർ നാലിന് ഹംഗറിയിലെ ഡെബ്രസിനിൽ നേരിട്ടതിനേക്കാൾ കരുത്തരായ പോർചുഗലാവും ശനിയാഴ്ച രാത്രിയിൽ ഖത്തറിന് മുന്നിൽ ബൂട്ടുകെട്ടുന്നത്. ലോകതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർചുഗലിനായി കളത്തിലിറങ്ങും. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുന്ന താരം കഴിഞ്ഞ ദിവസം നാട്ടിൽ മടങ്ങിയെത്തി ദേശീയ ടീമിനൊപ്പം ചേർന്നു. സെപ്റ്റംബറിലെ മത്സരത്തിൽ 3-1നായിരുന്നു ഖത്തർ പോർചുഗലിനോട് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.