ലോകകപ്പിന് ഒരുങ്ങാൻ ഖത്തർ സ്പെയിനിൽ
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായി പന്തുതട്ടാൻ ഒരുങ്ങുന്ന ഖത്തർ തയാറെടുപ്പിനായി സ്പെയിനിലേക്ക്. കോച്ച് ഫെലിക്സ് സാഞ്ചസിനു കീഴിൽ 27 അംഗ ടീമാണ് ഒരു മാസം നീണ്ട പരിശീലനത്തിനായി വ്യാഴാഴ്ച സ്പെയിനിലെത്തുന്നത്. മാർച്ചിൽ ബൾഗേറിയക്കും െസ്ലാവേനിയക്കും എതിരെ നടന്ന സൗഹൃദ മത്സരം പൂർത്തിയാക്കി, പിന്നീട് ക്ലബ് ലീഗ് സീസണിന്‍റെ തിരക്കും കഴിഞ്ഞാണ് ഖത്തർ ദേശീയ ടീം ലോകകപ്പിനായി ഒരുങ്ങുന്നത്.
ജൂൺ 28 വരെയാണ് സ്പെയിനിലെ പരിശീലന ക്യാമ്പ്. ക്ലബ് സീസണിൽ മികച്ച ഫോം പ്രകടിപ്പിച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ലോകകപ്പ് തയാറെടുപ്പിനായി പുറപ്പെടുന്നത്. ലോകകപ്പിനു മുമ്പായി നിരവധി സൗഹൃദ സന്നാഹ മത്സരങ്ങളും ഖത്തർ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ലയണൽ മെസ്സിയുടെ അർജന്‍റീന, നെയ്മറിന്‍റെ ബ്രസീൽ ഉൾപ്പെടെ ലോകകപ്പ് യോഗ്യത നേടിയ ടീമുകൾക്കെതിരെയും ഖത്തർ സന്നാഹ മത്സരത്തിൽ കളിക്കും. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോകകപ്പിൽ ഗ്രൂപ്പ് 'എ'യിൽ എക്വഡോർ, നെതർലൻഡ്സ്, സെനഗാൾ എന്നിവർക്കൊപ്പമാണ് ഖത്തർ. ഖത്തർ ടീം: സഅദ് അൽ ഷീബ്, മിശ്അൽ ഇബ്രാഹിം, യൂസുഫ് ഹസൻ, പെഡ്രോ മിഗ്വേൽ, താരിക് സൽമാൻ, ബൗലം ഖൗഖി, അക്രം അഫീഫി, അബ്ദുൽകരിം ഹസൻ, മുഹമ്മദ് വാദ്, മുസ്അബ് ഖാദിർ, അലി അസദ്, സലിം അൽ ഹാജിരി, ഹസൻ അൽ ഹൈദോസ്, മുഹമ്മദ് മുൻതാരി, ബസം അൽ റാവി, ഇസ്മായിൽ മുഹമ്മദ്, അൽ മുഈസ് അലി, കരിം ബൗദിയാഫ്, അസിം മാഡിബോ, അബ്ദുല്ല അൽ അഹ്റാഖ്, അബ്ദുറഹ്മാൻ മുഹമ്മദ്, ഖാലിദ് മുനീർ, ഹാസിം അഹമ്മദ്, അഹമ്മദ് ഫാസിൽ, ഹുമാം അഹമ്മദ്, അഹമ്മദ് അലിൽദീൻ, അബ്ദുൽഅസീസ് ഹാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.