സിറിയൻ അഭയാർഥികൾക്ക് ഖത്തർ ചാരിറ്റിയുടെ തണൽ
text_fieldsദോഹ: തുർക്കിയിലെ സിറിയൻ അഭയാർഥി സമൂഹത്തിന് തണലൊരുക്കാൻ ഖത്തർ ചാരിറ്റി. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സിറിയയിൽനിന്ന് പലായനം ചെയ്ത് തുർക്കിയിൽ അഭയം തേടിയവർക്കായി 1400 വീടുകൾ ഒരുക്കാനുള്ള പദ്ധതിക്ക് തുടക്കമായി.
കഴിഞ്ഞദിവസം തുർക്കിയിലെത്തിയ ഖത്തർ ചാരിറ്റി പ്രതിനിധികൾ പദ്ധതിക്ക് തറക്കല്ലിട്ടു. സിറിയൻ സമൂഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഭവന നിർമണ പദ്ധതി കൂടിയാണിത്. കിൻഡർഗാർഡൻസ്, പ്രൈമറി, സെക്കൻഡറി തല സ്കൂളുകൾ, വൊക്കേഷനൽ സ്കൂൾ, പള്ളി, പ്രൈമറി ഹെൽത്ത് സെൻറർ, മാർക്കറ്റ്, ഭരണകാര്യാലയം, കുട്ടികൾക്കുള്ള വിശലാമായ കളിസ്ഥലം, കുടിവെള്ള പദ്ധതികൾ, വൈദ്യുതി, റോഡ് സംവിധാനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് അതിവിപുലമായ പാർപ്പിട കേന്ദ്രം ഒരുക്കുന്നത്.
വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തെ തുടർന്ന് വടക്കൻ സിറിയയിൽനിന്നും പലായനം ചെയ്യപ്പെട്ട്, മനുഷ്യാകാശങ്ങളും ജീവിക്കാനുള്ള സാഹചര്യവും നിഷേധിക്കപ്പെട്ട പതിനായിരങ്ങൾക്കാണ് ഖത്തർ ചാരിറ്റിയുടെ സഹായഹസ്തം പുതുജീവിൻ പകരുക. സിറിയൻ പ്രതിസന്ധി ആരംഭിച്ചശേഷം, ഇതിനകം തന്നെ 11 മാതൃകാഗ്രാമങ്ങൾ ഖത്തർ ചാരിറ്റി നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളും മെഡിക്കൽ ക്ലിനിക്കും ഉൾപ്പെടുന്ന പദ്ധതി വഴി 5368 കുടുംബങ്ങൾക്കാണ് ഇതിനകം താമസമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.