ഖത്തര്‍ ഇന്‍കാസ്: ഹൈദർ ചുങ്കത്തറ പ്രസിഡന്‍റായ സമിതി അധികാരമേറ്റു
text_fieldsദോഹ: ഐ.സി.സി നിർദേശപ്രകാരം നടന്ന തെരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിൽ ഖത്തര്‍ ഇന്‍കാസ് പുതിയ നേതൃത്വം അധികാരമേറ്റു. ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയും 10 മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളുമാണ് അധികാരമേറ്റെടുത്തത്. രാഗാ -2022 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍കാസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്‍റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. പ്രസാദ്, യാസ് മെഡ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ യാസ്മിന്‍, ജോപ്പച്ചന്‍ തെക്കെ കൂറ്റ്, ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.പുതിയ നേതൃത്വത്തിന് ആശംസകളര്‍പ്പിച്ച് ഇന്ത്യന്‍ സ്പോര്‍ട് സെന്‍റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് വി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്ഥാനാരോഹണ ചടങ്ങില്‍ ഐ.സി.ബി.എഫ് മുന്‍ ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്കവാദ്, മുഹമ്മദ് ഷാനവാസ് (ഷെറാട്ടണ്‍), തമിഴ് സംഘം നേതാവ് ശ്രീരാജ വിജയന്‍, ലോക കേരളസഭ അംഗം റഊഫ് കൊണ്ടോട്ടി, അരുണ്‍കുമാര്‍, അബ്രഹാം കെ. ജോസഫ്, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ജനറല്‍ സെക്രട്ടറി ഖലീല്‍, എം.ടി. നിലമ്പൂര്‍, കെ.ബി.എഫ് അഡ്വൈസറി ചെയര്‍മാന്‍ കെ. ജയരാജ്, അബ്ദുല്ല തെരുവത്ത്, ബി.എന്‍.ഐ പ്രസിഡന്റ് ഷഹീന്‍ ശാഫി, ഒ.ടി.സി ഗ്രൂപ് ചെയര്‍മാന്‍ വി.എസ്. നാരായണന്‍ തുടങ്ങി ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പരിപാടിക്ക് പ്രദീപ് പിള്ളൈ, ജയപാല്‍ തിരുവനന്തപുരം, കമാല്‍ കല്ലാത്തില്‍, ഡേവിസ് ഇടശ്ശേരി, വി.എസ്. അബ്ദു റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ മറുപടിപ്രസംഗം നടത്തി. പ്രസിഡന്റിനെ കൂടാതെ ഷിബു സുകുമാരന്‍, ഈപ്പന്‍ തോമസ്, ആന്‍റണി ജോണ്‍ (ജോയ്), ഷിജു കുര്യാക്കോസ്, മഞ്ജുഷ ശ്രീജിത്ത്, പ്രേംജിത്ത് കുട്ടംപറമ്പത്ത്, ജിഷ ജോര്‍ജ്, അബ്ദുല്‍ മജീദ് പാലക്കാട്, ബഷീര്‍ തുവാരിക്കല്‍, മുബാറക് അബ്ദുല്‍ അഹദ് എന്നീ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ അധികാരമേറ്റു. ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും മുബാറക് അബ്ദുല്‍ അഹദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.