ഖത്തർ–ഇന്ത്യ എയർ ബബ്ൾ കരാർ ജനുവരി 31വരെ നീട്ടി
text_fieldsദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർ ബബ്ൾ കരാറിെൻറ കാലാവധി ജനുവരി 31 വരെ നീട്ടി. നേരത്തേ ഇത് ഡിസംബർ 31 വരെയായിരുന്നു. ഇതിനിടക്ക് സാധാരണ വിമാനസർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ് സർവിസ് നടത്തുന്നത്.
ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.