Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആശ്വാസം, ഖത്തർ-ഇന്ത്യ എയർബബ്​ൾ കരാർ ഒക്​ടോബർ 31 വരെ നീട്ടി
cancel
Homechevron_rightGulfchevron_rightQatarchevron_rightആശ്വാസം, ഖത്തർ-ഇന്ത്യ...

ആശ്വാസം, ഖത്തർ-ഇന്ത്യ എയർബബ്​ൾ കരാർ ഒക്​ടോബർ 31 വരെ നീട്ടി

text_fields
bookmark_border

ദോഹ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള എയർബബ്​ൾ കരാറിൻെറ കാലാവധി ഒക്​ടോബർ 31 വരെ നീട്ടി. ഇതിനിടക്ക്​ സാധാരണ വിമാനസർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി.

കോവിഡ്​ പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കിയ​ എയർബബ്​ൾ കരാർ ആഗസ്​്​റ്റ്​ 18നാണ്​​ പ്രാബല്യത്തിൽ വന്നത്​. ആഗസ്​റ്റ്​ 31വരെയുള്ള കരാർ ആണ്​ ഇപ്പോൾ ഒക്​ടോബർ 31 വരെ നീട്ടിയിരിക്കുന്നത്​. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനകമ്പനികളും ഖത്തർ എയർവേയ്​സും ഇരുരാജ്യങ്ങളിലേക്കും​ സർവീസ്​ നടത്തുന്നുണ്ട്​. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേയ്​സും പങ്കുവെച്ചാണ്​ സർവീസ് നടത്തുന്നത്​​​. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഖത്തറിലേക്ക്​ മടങ്ങിയെത്താം. ഖത്തരി പൗരൻമാർക്കും യാത്ര ചെയ്യാം. എന്നാൽ ഖത്തറിലേക്ക്​ മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​.

https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. എന്നാൽ മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക്​​ ഇന്ത്യ ആഗസ്​റ്റ്​ 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്​ചിത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന്​ ശക്​തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. മടക്കം വൈകുന്നതോടെ ഖത്തറിലെ തൊഴിൽമേഖലയിലടക്കം ഇന്ത്യക്കാർക്കുണ്ടാക്കുന്ന തിരിച്ചടികളും പ്രശ്​നങ്ങളും സംബന്ധിച്ച്​ 'ഗൾഫ്​മാധ്യമം' തുടർവാർത്തകൾ നൽകിയിരുന്നു. ഇതിനെതുടർന്ന്​ വിവിധ പ്രവാസിസംഘടനകൾ സംയുക്​തയോഗം ചേർന്ന്​ അധികൃതർക്ക്​ നിവേദനം നൽകിയിരുന്നു. എയർബബ്​ൾ കരാർ നിലവിൽ വന്നതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക്​ ഏറെ ആശ്വാസമാണ്​ ഉണ്ടായത്​. ഇതിനകം നിരവധി പേർ ഖത്തറിൽ മടങ്ങിയെത്തുകയും ചെയ്​തു. കരാർ ഒക്​ടോബർ 31 വരെ നീട്ടിയതോടെ കൂടുതൽ ഇന്ത്യക്കാർക്ക്​ മടങ്ങിയെത്താനുള്ള അവസരമാണ്​ ഇപ്പോൾ കൈവന്നിരിക്കുന്നത്​.

അതേസമയം, സെപ്​റ്റംബർ ഒന്നുമുതൽ ഖത്തറിൽ കൂടുതൽ കോവിഡ്​നിയന്ത്രണങ്ങൾ നീക്കും. ദോഹ മെേട്രാ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കും. എല്ലാ പള്ളികളും പൂർണമായും തുറക്കും. മാളുകളിൽ കുട്ടികൾക്ക്​ പ്രവേശനം അനുവദിക്കും. 18 വയസ്സിന് മുകളിലുള്ളവരെ മാത്രം അനുവദിച്ച് സിനിമതിയറ്ററുകൾ 15 ശതമാനം ശേഷിയിൽ തുറക്കാം. 80 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ നേരി​ട്ടെത്തി ജോലി ചെയ്യുന്ന സ്​ഥിതി തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarflight servicesGulf NewsAir Bubble
Next Story