ഖത്തർ ഇന്ത്യൻ എംബസി വിസ, കോൺസുലാർ സേവനങ്ങൾ സ്വകാര്യവത്കരിക്കുന്നു; ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ വിസ, പാസ്പോർട്ട്, കോൺസുലാർ സേവനങ്ങളുടെ സ്വകാര്യവത്കരണ നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സേവനങ്ങൾ നൽകുന്നതിനായി ഔട്സോഴ്സിങ് ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ എംബസി അറിയിപ്പു നൽകി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സ്’ ഇന്ത്യൻ എംബസി പേജ് വഴിയാണ് പ്രൊപ്പോസൽ അപേക്ഷ (ആർ.എഫ്.പി) ക്ഷണിച്ചത്. വിവിധ കോൺസുലാർ സേവനങ്ങൾ, പാസ്പോർട്ട് പുതുക്കലും അനുവദിക്കലും, വിസ, അറ്റസ്റ്റേഷൻ, പൊലീസ് ക്ലിയറൻസ് ഉൾപ്പെടെ എംബസി നൽകിവരുന്ന സേവനങ്ങളാണ് സ്വകാര്യ ഏജൻസികൾ വഴിയാക്കി മാറ്റുന്നത്.
എംബസിയുടെ സേവനങ്ങളുടെ വേഗതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സ്വകാര്യ ഏജൻസികൾ വഴിയാക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യൻ അംബാസഡർ അറിയിച്ചിരുന്നു. അതിൻെറ ഭാഗമായാണ് ടെൻഡർ ക്ഷണിച്ചത്.
https://www.indianembassyqatar.gov.in/users/assets/pdf/tender/doha_06feb2024_tender.pdf എന്ന ലിങ്ക് വഴി ടെൻഡർ നിർദേശങ്ങളും പങ്കുവെച്ചു. ഈ മേഖലയിൽ പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ സേവന ദാതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുകയാണ് ഔട്ട്‌സോഴ്‌സിങ് സംരംഭം ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി. യോഗ്യരായവർക്ക് മാർച്ച് 10ന് മുമ്പായി ബിഡ് സമർപ്പിക്കാം. ഏപ്രിൽ രണ്ടിന് ബിഡ് പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.