നാട്ടിലേക്ക് മടങ്ങാനായി ഖത്തർ ഇന്ത്യൻ എംബസിയിൽ പേര് ചേർത്തവർ 20,000 കവിഞ്ഞു
text_fieldsദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി ദോഹയിലെ ഇന്ത്യൻ എംബസിയിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്തവർ ഇരുപതിനായിരം കവിഞ്ഞു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണിവർ. പ്രവാസികളെ സ്വീ കരിക്കാനായി ഒരുങ്ങിയിരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തേ വിവരം നൽകിയിരുന്നു.
നാട്ടിലേക്ക ് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ വിശദമായ പദ്ധതി തയാറാക്കിയിട്ടുമുണ് ട്. നാവികസേനയുടെ കപ്പലുകളടക്കം ഇതിനായി തയാറായിക്കഴിഞ്ഞു. ഇതിൻെറയടിസ്ഥാനത്തിലാണ് വിവരങ്ങൾ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ശേഖരിച്ചുതുടങ്ങിയത്. എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ടല്ല ഇൗ വിവരശേഖരണം.
നിലവിലെ സാഹചര്യത്തിൽ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് എംബസി ചെയ്യുന്നത്. തുടർ നടപടികൾ സ്വീകരിക്കുന്ന മുറക്ക് അക്കാര്യം അറിയിക്കുകയും ചെയ്യും.
ഏപ്രിൽ 30 വരെ ഇത്തരത്തിൽ ഖത്തറിൽ നിന്ന് മടങ്ങാൻ ആഗ്രഹിച്ച് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 20,000 കവിഞ്ഞിട്ടുണ്ട്. സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ എംബസി നിലവിൽ തയാറാക്കുന്നില്ല. എന്നാൽ ഗർഭിണികൾ, സന്ദർശക വിസയിൽ എത്തിയവർ, ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്നവർ തുടങ്ങിയ വിവരങ്ങൾ വെവ്വേറെ തയാറാക്കുമെന്നും എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ് മടങ്ങാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം. മക്കൾക്കടക്കം വെവ്വേറെ ഫോമുകളാണ് പൂരിപ്പിക്കേണ്ടത്. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്.
അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം.
കോവിഡ് പോസിറ്റീവ് ആണോ, നെഗറ്റീവ് ആണോ, ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ല എന്ന കോളങ്ങളും ഫോമിൽ ഉണ്ട്. പേര്, വയസ്, പാസ്പോർട്ട് നമ്പർ, ഇ മെയിൽ വിലാസം, വീട്ടിലെ മേൽവിലാസം, വിസയുടെ ഇനം, ജോലി, ഫോൺനമ്പർ, സംസ്ഥാനം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം എന്നീ വിവരങ്ങളാണ് ഫോമിൽ നൽകേണ്ടത്. ഏറെ എളുപ്പത്തിൽ ചെയ്യാവുന്ന പ്രക്രിയയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.