Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ...

ഇന്ത്യൻ സംരംഭത്തിലേക്ക്​ ഖത്തറിന്‍റെ വൻ നിക്ഷേപം

text_fields
bookmark_border
ഇന്ത്യൻ സംരംഭത്തിലേക്ക്​ ഖത്തറിന്‍റെ വൻ നിക്ഷേപം
cancel
camera_alt

ഉദയ്​ ശങ്കറും ജെയിംസ്​ മർഡോകും 

ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന 'ബോധി ട്രീ'യിലേക്ക്​ 150 കോടി ഡോളറിന്‍റെ (ഏതാണ്ട്​ 11,300 കോടിയിലേറെ രൂപ) വൻ നിക്ഷേപവുമായി ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റി (ക്യു.ഐ.എ). ആഗോള മാധ്യമ ഭീമൻ റൂപർട്​ മർഡോകിന്‍റെ മകനും ലൂപ സിസ്റ്റംസ്​ സ്ഥാപകനും ​സി.ഇ.ഒയുമായ ജെയിംസ്​ മർഡോകും സ്റ്റാർ ഇന്ത്യ മുൻ ചെയർമാനും സി.ഇ.ഒയും വാൾട്ട്​​ ഡിസ്നി ഏഷ്യ പസഫിക്​ മുൻ പ്രസിഡന്‍റുമായ ഉദയ്​ ശങ്കറിന്‍റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന 'ബോധി ട്രീ'യിലേക്കാണ്​ ഖത്തറിന്‍റെ വൻ നിക്ഷേപം. ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ്​ ആഗോള മാധ്യമ മേഖലയെ നിയന്ത്രിച്ച പ്രധാനികൾ മാധ്യമ-ഉപഭോക്​തൃ സാ​ങ്കേതിക മേഖലയിലെ ശക്​തമായ സാന്നിധ്യമാവാൻ ഒരുങ്ങുന്ന പുതിയ സ്ഥാപനവുമായി രംഗത്തെത്തുന്നത്​. മാധ്യമ, വിദ്യാഭ്യാസ, ആരോഗ്യ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്​ഫോമായാണ്​ ബോധി ട്രീ രൂപവത്​കരിച്ചത്​.

ബോധി ട്രീ എന്ന ആശയത്തെ യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനാവുന്നതിൽ അഭിമാനിക്കുന്നതായി ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റി സി.ഇ.ഒ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്​മൂദ്​ പറഞ്ഞു. മാധ്യമ-സാ​ങ്കേതികവിദ്യാ മേഖലയിലെ നിക്ഷേപത്തിലൂടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ്​ പ്രധാന വിപണിയെന്നും അദ്ദേഹം വ്യക്​തമാക്കി.മേഖലയിലെ മാധ്യമ രംഗത്തെ പുതുകാലത്ത്​ നിയന്ത്രിച്ച രണ്ട്​ ​പ്രധാനികൾ എന്ന നിലയിലാണ്​ ജെയിംസ്​ മർഡോകും ഉദയ്​ശങ്കറും സംയുക്​ത സംരംഭവുമായി രംഗത്തിറങ്ങുന്നത്​. കഴിഞ്ഞ ദിവസമാണ്​ ഇരുവരും ​'ബോധി ട്രീ' യാഥാർഥ്യമാവുന്ന വാർത്ത പ്രഖ്യാപിച്ചത്​.

ഖത്തർ ഭരണകൂടത്തിനുകീഴിലെ നിക്ഷേപക സ്ഥാപനമാണ്​ ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റി. രാജ്യാന്തര തലത്തിൽ തന്നെ വൻകിട പദ്ധതികളിലും മറ്റുമായി സജീവ നിക്ഷേപ സാന്നിധ്യം കൂടിയാണ്​ ക്യു.ഐ.എ.മാധ്യമ പ്രവർത്തകനായി കരിയർ ആരംഭിച്ച ഉദയ്​ ശങ്കർ, ഇന്ത്യയിലെയും ഏഷ്യയിലെയും ടെലിവിഷൻ ലോകത്തെ വിപ്ലവകരമായി മാറ്റിമറിച്ച വ്യക്​തിത്വം കൂടിയാണ്​. 2007ൽ സ്റ്റാർ ഇന്ത്യ സി.ഇ.ഒ ആയി സ്ഥാ​നമേറ്റ ഇദ്ദേഹം കമ്പനിയെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മീഡിയ കോർപറേഷനാക്കി മാറ്റി. ശേഷം, മർഡോകിന്‍റെ 'ട്വന്‍റിഫസ്റ്റ്​ സെഞ്ച്വറി ഫോക്സ്​' ഏഷ്യ മേധാവിയായും പ്രവർത്തിച്ചു. ഉദയിനു കീഴിലായിരുന്നു, ​സ്റ്റാറിന്‍റെ ഡിജിറ്റൽ പ്ലാറ്റ്​ഫോമിലെ വമ്പന്മാരായി മാറിയ ഹോട്​സ്​റ്റാർ ആരംഭിക്കുന്നതും വിപണി കീഴടക്കുന്നതും. നിലവിൽ ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി (ഫിക്കി) പ്രസിഡന്‍റാണ്​ ഉദയ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Investment
News Summary - Qatar Investment Authority: investment in Indian venture
Next Story