ഖത്തറിന് െഎ.എം.ഒ കൗൺസിൽ അംഗത്വം
text_fieldsദോഹ: രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) കൗൺസിലിൽ ഖത്തറിന് അംഗത്വം. കഴിഞ്ഞ ദിവസം ലണ്ടനിലെ ആസ്ഥാനത്ത് നടന്ന ഐ.എം.ഒ അസംബ്ലിയുടെ വോട്ടെടുപ്പിലാണ് ഖത്തർ കൗൺസിലിലേക്ക് 'സി' കാറ്റഗറി അംഗത്വം സ്വന്തമാക്കിയത്. 171 അംഗരാജ്യങ്ങളിൽ 40 പേർ ഉൾപ്പെടുന്നതാണ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ കൗൺസിൽ. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും നയിക്കുകയും ചെയ്യുന്നത് 40 അംഗ കൗൺസിലായിരിക്കും.
കടൽ മാർഗമുള്ള യാത്ര സുരക്ഷ, പരിസ്ഥിതി ആശങ്കകൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.എം.ഒ രാജ്യാന്തര തലത്തിലും മേഖലയിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ കൈവരിച്ച മികവിനും ഇടപെടലിനുമുള്ള അംഗീകാരമാണ് കൗൺസിലിലേക്കുള്ള അംഗത്വമെന്ന് ഗതാഗതമന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി പറഞ്ഞു.
സമുദ്രാന്തർ യാത്രകൾ, ചരക്കു ഗതാഗതം, പരിസ്ഥിതി സംരക്ഷണം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഖത്തറിെൻറ സംഭാവനകൾ പരിഗണിച്ചുകൊണ്ടുള്ള അംഗീകാരവും അംഗരാജ്യങ്ങളുടെ വിശ്വാസവുമാണ് കൗൺസിൽ അംഗത്വമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. ഖത്തറിെൻറ സ്ഥാനാർഥിത്വത്തിന് സുഹൃദ് രാഷ്ട്രങ്ങൾ പിന്തുണച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.