പരിസ്ഥിതി സൗഹൃദ നിർമിതിയിൽ പുതിയ മാതൃകയായി ഖത്തർ
text_fieldsദോഹ: പരിസ്ഥിതി സൗഹൃദമായ നിർമാണങ്ങളും വികസനങ്ങളുമായി ഖത്തർ സൃഷ്ടിക്കുന്ന പുതിയ മാതൃക രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും കാർബൺ നിർഗമനം കുറച്ചും, പരമാവധി ഹരിതവത്കരണത്തിന് പ്രോത്സാഹനം നൽകിയുമുള്ള ഖത്തറിെൻറ വികസന മാതൃക ജനകീയമാവുകയാണ്.
സർക്കാറിനുപുറമെ, രാജ്യത്തെ സ്വകാര്യ മേഖലകളിലും കെട്ടിട നിർമാണങ്ങളിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും മാനദണ്ഡമാക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. മധ്യേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന 'മെന' മേഖലയിലെ പരിസ്ഥിതി സൗഹൃദ നിർമാണം ഉറപ്പാക്കുന്ന േഗ്ലാബൽ സസ്റ്റയ്നബിലിറ്റി അസസ്മെൻറ് സിസ്റ്റത്തിെൻറ (ജി.എസ്.എ.എസ്) ഗ്രീൻ ബിൽഡിങ് റേറ്റിങ് സർട്ടിഫിക്കറ്റ് നേടിയ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ഖത്തറിലാണെന്നാണ് റിപ്പോർട്ട്. ഖത്തർ പരിസ്ഥിതി മന്ത്രാലയം പങ്കുവെച്ച വിവരങ്ങൾ പ്രകാരം രാജ്യത്ത് 1406 കെട്ടിടങ്ങൾ ജി.എസ്.എ.എസിെൻറ ഗ്രീൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം തടയുന്നതും, പരിസ്ഥിതി സൗഹൃദമായ നിർമാണവും പ്രവർത്തനവുമാണ് ജി.എസ്.എ.എസ് സർട്ടിഫിക്കറ്റിെൻറ മാനദണ്ഡം.
'മെന' മേഖലയിലെ ആദ്യ ഗ്രീന്‍ ബില്‍ഡിങ് സര്ട്ടിഫിക്കേഷന് സംവിധാനമാണ് ജി.എസ്.എ.എസ്. കെട്ടിടങ്ങളുടെ രൂപകൽപന, നിർമാണം, പ്രവര്‍ത്തന ഘട്ടങ്ങളില്‍ അവയുടെ പാരിസ്ഥിതികമായിട്ടുള്ള ആഘാതം കുറച്ചുകൊണ്ടുള്ള പ്രോജക്ടുകൾ എന്നിവയെ ആശ്രയിച്ചാണ് സർട്ടിഫിക്കേഷൻ.
ലോകകപ്പിെൻറയും ഖത്തർ വിഷൻ 2030െൻറയും ഭാഗമായി സുസ്ഥിര വികസന നിർമാണങ്ങൾക്ക് ഊന്നൽ നൽകിയ സർക്കാറിെൻറ മാതൃക രാജ്യത്തെ സ്വകാര്യ നിർമാണ മേഖലയും പിന്തുടരുകയാണ്. ഇതിെൻറ ഭാഗമായി നൂതന സുസ്ഥിര കെട്ടിട രൂപകൽപനകള്, വൈദ്യുതി, ജല ഉപഭോഗം വെട്ടിക്കുറക്കല്‍, മാലിന്യങ്ങള്‍ കുറക്കല്‍ എന്നിവയുമായി രാജ്യത്തെ സ്വകാര്യ മേഖലയും മുന്നോട്ടുവന്നിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ദീർഘകാല കർമപദ്ധതി ഒരാഴ്ച മുമ്പാണ് ഖത്തർ പ്രഖ്യാപിച്ചത്. 2030ഓടെ ഹരിതഗൃഹവാതകത്തിെൻറ പുറന്തള്ളൽ 25 ശതമാനം ആയി കുറയ്ക്കാനും അന്തരീക്ഷ വായുവിെൻറ ഗുണനിലവാരം ഉയർത്താനും, ഭൂഗർഭ ജലസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രഖ്യാപിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനം നേരിടാനും ഹരിത വളർച്ചക്കുമുള്ള സഹകരണം ഉറപ്പാക്കുന്നതിനും അടുത്തിടെയാണ് ദക്ഷിണ കൊറിയയിലെ സോളിൽ ഖത്തറും ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടും (ജി.ജി.ജി.ഐ) ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സജീവമായി തന്നെ ഖത്തർ പങ്കാളികളായിരുന്നു. സൗദിയിൽ നടന്ന ഗ്രീൻ ഇനീഷ്യേറ്റിവ് ഉച്ചകോടിയിൽ 10 ലക്ഷം മരം നടുമെന്നും ഖത്തർ പ്രഖ്യാപിച്ചു.
എന്താണ് ജി.എസ്.എ.എസ്?
മധ്യേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന 'മെന' മേഖലയാണ് ഗ്ലോബല്‍ സസ്റ്റെയ്നബിലിറ്റി അസസ്മെൻറ് സിസ്റ്റം (ജി.എസ്.എ.എസ്) എന്ന സംവിധാനത്തിെൻറ പ്രവർത്തന മേഖല. 2007ൽ രൂപവത്കരിച്ച ഗള്‍ഫ് ഓര്ഗനൈസേഷന് ഫോര്‍ റിസര്‍ച് ആന്‍ഡ് െഡവലപ്മെൻറ് (GORD)നു കീഴിലുള്ള ജി.എസ്.എ.എസ് കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ശ്രമിക്കുന്ന ലോകത്തിനുള്ള ഗൈഡ് കൂടിയാണ്. കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യവികസന ങ്ങളുടെയും സുസ്ഥിര ആഘാതങ്ങൾ വിലയിരുത്തുന്നതിനും റേറ്റിങ് ചെയ്യുന്നതിനുമായി വികസിപ്പിച്ചെടുത്തതാണ് ജി.എസ്.എ.എസ്.
ഖത്തർ ലോകകപ്പിനുള്ള എട്ടു വേദികളുടെയും സുസ്ഥിരത വിലയിരുത്താനായി ഫിഫ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ സമിതിയും ജി.എസ്.എ.എസ് ആണ്. പരിസ്ഥിതി സൗഹൃദ-സുസ്ഥിര നിർമാണം എന്ന നിലയിൽ വിസ്മയിപ്പിച്ച ഖത്തർ ലോകകപ്പിെൻറ എട്ടു വേദികളും ഇതിനകം ജി.എസ്.എ.എസ് സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.