വനിത സുരക്ഷയിലും പങ്കാളിത്തത്തിലും ഖത്തര്‍ പ്രതിജ്ഞാബദ്ധര്‍
text_fieldsദോഹ: സ്ത്രീകളുടെ സമാധാനവും സുരക്ഷയും ഒരുക്കുന്നതിലും അവർക്ക് അവകാശങ്ങളും ബഹുമാനവും നൽകുന്നതിലും രാജ്യത്തിെൻറ പ്രതിബദ്ധത തുടരുമെന്ന് ഖത്തര്‍. ജനീവയിലെ ഐക്യരാഷ്ട്രസഭയിൽ ഖത്തറിെൻറ സ്ഥിരം പ്രതിനിധി സെക്രട്ടറി അബ്ദുല്ല അലി ബെഹ്സാദ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭീകരതയും അക്രമവും തീവ്രവാദ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം കാര്യങ്ങളുടെ വ്യാപനത്തിന് അനുയോജ്യമായ സാഹചര്യം പ്രദാനം ചെയ്യുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് പ്രതിഭാസങ്ങളും നേരിടാനുള്ള ശ്രമങ്ങളെല്ലാം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
മുസ്ലിംകളെയും മുസ്ലിം കുടുംബങ്ങളെയും ലക്ഷ്യമിടുന്നതിനെയും അവര്‍ക്കെതിരെ വിവേചനപരമായി തീവ്രവാദവിരുദ്ധ നടപടികള്‍ ഉപയോഗിക്കുന്നതും വിപരീതഫലമാണ് ഉണ്ടാക്കുക. അവരുടെ അവകാശങ്ങളിലും കുടുംബ ബന്ധങ്ങളിലും ജീവിതത്തിലും ഇത് ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്.
സംഘര്‍ഷ പ്രദേശങ്ങളിലുള്ള കുടുംബങ്ങളെയും കുട്ടികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണം. അവരെ മാതൃരാജ്യങ്ങളിലേക്ക് അയച്ച് സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഖത്തര്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ തലങ്ങളിലും ഭീകരതയെയും അക്രമ തീവ്രവാദത്തെയും ചെറുക്കുന്നതിന് നിയമങ്ങളും നടപടികളും വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും സ്ത്രീകളുടെ പങ്കാളിത്തം ഏറെ വലുതാണ്. ഇതുകൂടി പരിഗണിച്ചുള്ള നടപടികളാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.