Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​ ന​ന​ഞ്ഞ് ഖ​ത്ത​ർ

മ​ഴ​ ന​ന​ഞ്ഞ് ഖ​ത്ത​ർ

text_fields
bookmark_border
Rain In Qatar
cancel
camera_alt

വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും തെ​ളി​ഞ്ഞ​പ്പോ​ൾ ദോ​ഹ​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം ( ചിത്രം 1) , വ്യാഴാഴ്ച ഖത്തറിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ (ചിത്രം 2)

ദോ​ഹ: ഇ​ന്ന്​ പെ​യ്യും നാ​ളെ പെ​യ്യും എ​ന്ന കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഖ​ത്ത​റി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ​യെ​ത്തി. ​വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ ദോ​ഹ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ തി​മി​ർ​ത്തു പെ​യ്​​ത​ത്. ശ​ക്​​ത​മാ​യ കാ​റ്റി​നൊ​പ്പ​മെ​ത്തി​യ മ​ഴ ഏ​താ​നും മി​നി​റ്റു​ക​ൾ പെ​യ്​​ത ശേ​ഷം ഒ​ഴി​ഞ്ഞു. പി​ന്നീ​ട് വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ​യും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കു​ളി​രു​പെ​യ്യി​ച്ച് മ​ഴ​യി​റ​ങ്ങി. ഉം ​സ​ലാ​ൽ, മി​സ​ഈ​ദ്, ലു​സൈ​ൽ, അ​ൽ വ​ക്​​റ, അ​ബു ഹ​മൂ​ർ, ദോ​ഹ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പെ​യ്​​ത മ​ഴ​ച്ചി​ത്ര​ങ്ങ​ളും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​​ങ്കു​വെ​ച്ചാ​ണ്​ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും മ​ഴ​യെ വ​ര​വേ​റ്റ​ത്.

ക​ടു​ത്ത ചൂ​ടി​ന്​ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ കു​റ​വു​ണ്ടാ​യെ​ങ്കി​ലും സീ​സ​ണി​ലെ ആ​ദ്യ മ​ഴ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ സാ​ധ്യ​ത പ്ര​വ​ചി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ചി​ല​യി​ട​ങ്ങ​ളി​ലും ചാ​റ്റ​ൽ മ​ഴ​യാ​യി പെ​യ്​​ത്​ അ​ക​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ മ​ഴ, വൈ​കു​ന്നേ​ര​വും തു​ട​ർ​ന്നു​മാ​യി എ​ല്ലാ​യി​ട​ത്തും മ​ഴ​പെ​യ്​​തു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.​ വെ​ള്ളി​യാ​ഴ്ച ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം.

മഴ​യി​ൽ സു​ര​ക്ഷ മ​റ​ക്കേ​ണ്ട

ദോ​ഹ: മ​രു​ഭൂ​മി​യു​ടെ വ​ര​ണ്ട ചൂ​ടി​നെ ന​ന​ച്ചു​കൊ​ണ്ട് മ​ഴ​യെ​ത്തു​മ്പോ​ൾ നാ​ട്ടി​ലെ​ന്ന പോ​ലെ ആ​ഘോ​ഷ​ത്തോ​ടെ വ​ര​വേ​ൽ​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും. എ​ന്നാ​ൽ, പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും ​വെ​ള്ളം നി​റ​യു​മെ​ന്ന​തി​നാ​ൽ സു​​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​വേ​ണ്ട. കാ​ലാ​വ​സ്ഥാ വി​ഭാ​ഗം, അ​ഷ്ഗാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​രു​ത​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. ഇ​ടി​യും മി​ന്ന​ലു​മു​ള്ള​പ്പോ​ൾ അ​നാ​വ​ശ്യ​മാ​യ പു​റ​ത്തി​റ​ങ്ങ​ൽ ഒ​ഴി​വാ​ക്കാ​നും വീ​ടു​ക​ളി​ലോ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലോ ത​​ന്നെ തു​ട​രാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഫ്ലാ​റ്റു​ക​ൾ, വി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ റൂ​ഫ്​ ടോ​പ്പി​ലും മ​ര​ങ്ങ​ൾ​ക്ക​രി​കി​ലും നി​ൽ​ക്ക​രു​തെ​ന്നും, അ​പ്ര​തീ​ക്ഷി​ത വെ​ള്ള​ക്കെ​ട്ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​നും ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ വേ​ഗം കു​റ​ച്ച്​ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​​മെ​ന്നും നി​ർ​ദേ​ശി​ച്ചു.മ​ഴ​പെ​യ്യു​മ്പോ​ൾ അ​ണ്ട​ർ​പാ​സ്, മേ​ൽ​പാ​ല​ങ്ങ​ൾ വ​ഴി വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ സൂ​ക്ഷ്മ​ത പാ​ലി​ക്കു​ക. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യും ഡ്രൈ​വി​ങ് ന​ട​ത്താ​തി​രി​ക്കു​ക. ഇ​ല​ക്ട്രി​ക് പോ​സ്റ്റ്, പാ​ന​ൽ എ​ന്നി​വ തൊ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. റോ​ഡി​ലെ തി​രി​വു​ക​ളി​ലും യു ​ടേ​ണി​ലും വേ​ഗം ​കു​റ​ക്കു​ക. റോ​ഡി​ലെ​യും മ​റ്റും മാ​ൻ​ഹോ​ളു​ക​ൾ തു​റ​ക്ക​രു​ത് എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ അ​ഷ്ഗാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ങ്കു​വെ​ച്ചു. മ​ഴ​പെ​യ്യു​ന്ന​തി​നാ​ൽ​ ഡ്രൈ​വി​ങ്ങി​നി​ ടെ മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ഗം കു​റ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainClimateQatar
News Summary - Qatar is drenched in rain
Next Story