ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഖത്തറും ജോർഡനും
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും ജോർഡൻ
ഉപപ്രധാനമന്ത്രി അയ്മാന്‍ സഫാദിയും കൂടിക്കാഴ്ച നടത്തുന്നു.
ദോഹ: ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോർഡനും ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്ഡന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്. യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരുത്താൻ ലോകരാജ്യങ്ങളുടെ ശക്തമായ സമ്മർദം വേണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.