ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ്
text_fieldsദോഹ: കോവിഡ് കാലത്ത് വേര്‍തിരിവില്ലാതെ സ്നേഹവും കരുതലും നല്‍കിയ ഖത്തറിനു പിന്തുണയര്‍പ്പിച്ച് ഖത്തര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ പ്രസിഡൻറ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രതിനിധികളായ സന്തോഷ് കുമാര്‍, ജുട്ടാസ് പോള്‍ എന്നിവര്‍ അതിഥികളായിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ബ്ലഡ് ഡോണര്‍ സെൻററിലായിരുന്നു ക്യാമ്പ്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ രാജ്യത്തെ രക്തബാങ്കുകളില്‍ രക്തം ആവശ്യമാണെന്ന അറിയിപ്പിനെ തുടർന്നാണ് പരിപാടി നടത്തിയതെന്ന് കോഒാഡിനേറ്റര്‍ ബിലാല്‍ പറഞ്ഞു. 139 പേർ രക്തം ദാനംചെയ്തു.
ചീഫ് അഡ്മിന്‍ ബിജു സ്കറിയ, കെ.ടി. ബിലാല്‍, നംശീര്‍ ബദേരി, സലീം, സന്തോഷ്, അര്‍ഷാദ്, നൗഫല്‍, റഷീദ്, ഇര്‍ഫാന്‍, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രായോജകരായ ഏഷ്യന്‍ മെഡിക്കല്‍ സെൻററിെൻറ പ്രിവിലേജ് കാര്‍ഡ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.