2022 ലോകകപ്പിനെ റഷ്യയിൽ അടയാളപ്പെടുത്തി ഖത്തർ
text_fieldsദോഹ: റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിലെ രാജ്യാന്തര സാമ്പത്തിക ഫോറത്തിൽ ഖത്തർ ലോകകപ്പിെൻറ തയാറെടുപ്പുകൾ സംബന്ധിച്ച പ്രദർശനം ശ്രദ്ധേയമായി. സാമ്പത്തിക ഫോറത്തിനെത്തിയ ഖത്തർ സംഘത്തിലെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പ്രദർശനം സംഘടിപ്പിച്ചത്. ഫോറത്തിലെ പ്രത്യേക അതിഥി രാജ്യമായിരുന്നു ഖത്തർ. റഷ്യയിലെയും ആഗോളതലത്തിലെയും സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യുന്നതിന് സാമ്പത്തിക വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് സെൻറ് പീറ്റേഴ്സ്ബർഗ് സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്.
ഫോറത്തിലെ ഖത്തർ പവിലിയനിലെ സുപ്രീം കമ്മിറ്റി ബൂത്തിലാണ് ഖത്തർ ലോകകപ്പിെൻറ തയാറെടുപ്പുകളുമായി ബന്ധപ്പെട്ട പ്രദർശനം ഒരുക്കിയത്. ലോകകപ്പിെൻറ സ്റ്റേഡിയങ്ങൾ, ലെഗസി േപ്രാഗ്രാമുകൾ, ടൂർണമെൻറ്, അടിസ്ഥാന സൗകര്യവികസന പദ്ധതികൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചിരുന്നു. നിരവധിയാളുകളാണ് പ്രദർശനം കണ്ടത്.
'മാ േക്രാ ഇക്കണോമിക്സും കായികമേഖലയുടെ സാമൂഹിക സ്വാധീനങ്ങളും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സുപ്രീം കമ്മിറ്റി കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫത്മ അൽ നുഐമി പങ്കെടുത്തു.
മേഖലകൾ തമ്മിലും മേഖലയെ ലോകത്തിെൻറ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന സാംസ്കാരിക ബന്ധം രൂപപ്പെടുത്തുന്നതിൽ ഖത്തർ ലോകകപ്പ് വലിയ പങ്കുവഹിക്കുമെന്ന് അവർ പറഞ്ഞു. പരസ്പരം പൊരുത്തപ്പെടാത്തതിനെ ബന്ധിപ്പിക്കുന്ന, ഏകീകരിക്കുന്ന ഒരു ശക്തി ഫുട്ബാളിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സ്പോർട്ട് ഇവൻറിനാണ് 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്നതെന്നും ഫത്മ അൽ നുഐമി കൂട്ടിച്ചേർത്തു.
മാനുഷിക, സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക വികസനത്തിൽ ഖത്തർ ലോകകപ്പ് പുതിയ അടയാളങ്ങൾ പതിപ്പിക്കും. ലെഗസി േപ്രാഗ്രാമുകൾക്കും ലോകകപ്പുമായി ബന്ധപ്പെട്ട മറ്റു പദ്ധതികൾക്കും നന്ദി അറിയിക്കുന്നു. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നതിലൂടെയുള്ള ആരോഗ്യകരമായ നേട്ടങ്ങൾക്ക് ഖത്തർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവർ പാനൽ ചർച്ചയിൽ പറഞ്ഞു.
ലോകകപ്പിനായി ഏഴ് സ്റ്റേഡിയങ്ങളാണ് പുതുതായി പണിതുയർത്തിയിരിക്കുന്നത്. പുതിയ മെ േട്രാ സ്റ്റേഷനുകളും എക്സ്പ്രസ് വേകളും ലോകകപ്പിനോടനുബന്ധിച്ച് നിർമിക്കപ്പെട്ടുകഴിഞ്ഞു. ഖത്തറിെൻറ കോംപാക്ട് ലോകകപ്പെന്ന പദ്ധതിയുടെ വിജയത്തിന് ഇവ മുഖ്യപങ്കുവഹിക്കും. രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ്.
കളി കാണാനെത്തുന്നവർക്ക് ഒരു ദിവസം ഒന്നിൽ കൂടുതൽ മത്സരങ്ങൾ കാണാനുള്ള സുവർണാവസരമാണ് ഖത്തർ ലോകകപ്പ് നൽകുന്നത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും മത്സരങ്ങൾക്കിടയിൽ വിമാനത്തിൽ യാത്രചെയ്യേണ്ടിവരുന്നില്ല എന്നത് വലിയ ഗുണവും ആശ്വാസവുമാകുമെന്നും ഫത്മ അൽ നുഐമി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.