വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രി പങ്കെടുത്തു
text_fieldsഖത്തർ വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ
ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 53ാമത് വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിൽ ഖത്തർ വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി പങ്കെടുത്തു. ഫോറത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും നിരവധി മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി കൂടിക്കാഴ്ചകൾ നടത്തി. അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ചർച്ചകളും അദ്ദേഹം നടത്തി.
വ്യാപാരം, നിക്ഷേപം, വ്യവസായിക മേഖലകളിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനും ഫോറം മുന്നോട്ടുവെക്കുന്ന വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും ആഗോള നിക്ഷേപത്തിനുള്ള സുപ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ മുൻനിരസ്ഥാനം ഉയർത്തിക്കാട്ടാനും ഈ കൂടിക്കാഴ്ചകളിൽ ചർച്ചകൾ നടന്നു.
ദാവോസ് വാർഷിക ഫോറം നിർണായകമായ ആഗോള ഫോറങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. രാജ്യങ്ങളുടെ നേതാക്കന്മാർ, സർക്കാർ തലവന്മാർ, മന്ത്രിമാർ, പ്രമുഖ ആഗോള കമ്പനികളുടെ സി.ഇ.ഒമാർ, അന്താരാഷ്ട്ര സംഘടനകളുടെ ഉദ്യോഗസ്ഥർ എന്നിവർ ദാവോസ് ഫോറത്തിൽ അന്താരാഷ്ട്ര വെല്ലുവിളികളും വ്യതിയാനങ്ങളും ചർച്ച ചെയ്തു. വിവിധ സാമ്പത്തിക, വികസന മേഖലകളിലെ പരിഹാരങ്ങളും ഫോറത്തിൽ അവലോകനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.