യാചന വേണ്ടാ... മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: റമദാൻ മാസത്തിൽ യാചനക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. വിശുദ്ധ മാസത്തിൽ യാചന നടത്തുന്നത് ഇസ്ലാമിക വിരുദ്ധവും അപരിഷ്കൃത പെരുമാറ്റവുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
യാചന ശ്രദ്ധയിൽപെട്ടാൽ മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ അറിയിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. 2347444, 33618627 നമ്പറുകളിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന അറിയിപ്പ്.
ദാനധർമങ്ങൾ സജീവമാവുകയും വിശ്വാസികൾ ആത്മീയ പാത പിന്തുടരുകയും ചെയ്യുന്ന മാസം എന്ന നിലയിൽ അവസരം മുതലെടുക്കാനായി റമദാനിൽ യാചകർ രംഗത്തിറങ്ങുമെന്നതിനാലാണ് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.