സേവനങ്ങളിൽ സാങ്കേതിക മികവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: ഭൂമി അനുവദിക്കലും കെട്ടിട പെർമിറ്റ് വിതരണവും വേഗത്തിലാക്കാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മുനിസിപ്പാലിറ്റി മന്ത്രാലയം.
സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള പരിപാടികൾ മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
ശൂറാ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024-2030 കാലയളവിലേക്കുള്ള മന്ത്രാലയത്തിന്റെ നയപരിപാടികൾ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും നഗരസഭകളുടെ പങ്ക് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികളും വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പാർപ്പിട ഭൂമികൾ സജ്ജമാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. പൗരന്മാർക്ക് പാർപ്പിട ഭൂമി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി അനുവദിക്കാനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അനുബന്ധ സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.