Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക​ൾ​ക്ക്...

കു​ട്ടി​ക​ൾ​ക്ക് ആ​ഘോ​ഷ​മാ​ക്കാ​ൻ ഖ​ത്ത​ർ മ്യൂ​സി​യം പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
children
cancel

ദോ​ഹ: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ​ക​ളി​യും വി​നോ​ദ​വും മു​ട​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ൻ​ഡോ​റി​ൽ മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യം പ്ര​​ത്യേ​ക പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു. വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ക്യാ​മ്പു​ക​ൾ, എ​ക്‌​സി​ബി​ഷ​നു​ക​ൾ തു​ട​ങ്ങി​യ വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഖ​ത്ത​ർ മ്യൂ​സി​യം (ക്യു.​എം). വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ലി​വാ​നു​മാ​യി സ​ഹ​ക​രി​ച്ച് ‘ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ക​സ​ന​വും ക​ഥ​പ​റ​ച്ചി​ലും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ച് ദി​വ​സ​ത്തെ ക്യാ​മ്പ് ആ​ഗ​സ്റ്റ് 21 മു​ത​ൽ 27 വ​രെ മു​ശൈ​രി​ബി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ​യാ​ണ് സ​മ​യം. പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി m7.org.qa സ​ന്ദ​ർ​ശി​ക്കു​ക.

ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യം (മി​യ) കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ക​ലാ ശി​ൽ​പ​ശാ​ല​ക​ൾ, കു​ടും​ബ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ആ​ഗ​സ്റ്റ് 10ന് ​കു​ടും​ബ​ദി​ന​ത്തി​ൽ ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​തി​ന് പ്ര​ത്യേ​കം ര​ജി​സ്‌​ട്രേ​ഷ​നി​ല്ല. ആ​ഗ​സ്റ്റ് 18ന് ​അ​റ​ബി കാ​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല വൈ​കീ​ട്ട് നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കും. miaprograms@qm.org.qa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മ​ത്ഹ​ഫി​ൽ 15 വ​യ​സ്സി​നും അ​തി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കു​മാ​യി ആ​ഗ​സ്റ്റ് 17, 24 തീ​യ​തി​ക​ളി​ലാ​യി തു​ണി കൊ​ണ്ടു​ള്ള മി​ക്‌​സ​ഡ് മീ​ഡി​യ​യി​ൽ പ്ര​ത്യേ​ക ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. ആ​ഗ​സ്റ്റ് 8ന് ​കാ​ർ​ട്ടൂ​ൺ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ന​ൽ മ്യൂ​സി​യം (എ​ൻ.​എം.​ഒ.​ക്യു) സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​ന-​വി​നോ​ദ​ങ്ങ​ളു​മാ​യി ശി​ൽ​പ​ശാ​ല​യും സ​മ്മ​ർ ക്യാ​മ്പു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

മൈ​ൻ​ക്രാ​ഫ്റ്റ് എ​ജു​ക്കേ​ഷ​ൻ - സൈ​ബ​ർ സു​ര​ക്ഷ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ശി​ൽ​പ​ശാ​ല​യി​ൽ ഒ​മ്പ​ത് മു​ത​ൽ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ആ​ഗ​സ്റ്റ് 18ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി വ​രെ​യാ​ണ് പ​രി​പാ​ടി. പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി nmoqdigitalcenter@qm.org.qa എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.

3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് മ്യൂ​സി​യം, സ​മ്മ​ർ ഒ​ളി​മ്പി​ക് ഫെ​സ്റ്റി​വ​ലും ക​ഥ പ​റ​ച്ചി​ൽ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി 3-2-1 സ​മ്മ​ർ ഒ​ളി​മ്പി​ക് ഫെ​സ്റ്റി​വ​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന അ​വി​സ്മ​ര​ണീ​യ​വും ര​സ​ക​ര​വു​മാ​യ വി​നോ​ദ, വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും മ്യൂ​സി​യ​ത്തി​ലെ ആ​ക്ടി​വേ​ഷ​ൻ സോ​ണി​ൽ ന​ട​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി ദാ​ദു മ്യൂ​സി​യം ആ​ഗ​സ്റ്റ് 12, 16 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 3.30 മു​ത​ൽ 5.30 വ​രെ​യും ആ​ഗ​സ്റ്റ് 14, 28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യും ഡി​സൈ​ൻ തി​ങ്കി​ങ് വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കും. 10 മു​ത​ൽ 14 വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar MuseumQatar News
News Summary - Qatar Museum events to excite children
Next Story