Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈ​ഖ മൗ​സ​ക്ക്...

ശൈ​ഖ മൗ​സ​ക്ക് ആ​ദ​ര​വു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യം

text_fields
bookmark_border
inauguration
cancel
camera_alt

‘ഇ​ൻ​ഫി​നി​റ്റി ല​വ്’ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: രാ​ജ്യ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് പു​തു​ജീ​വി​തം സ​മ്മാ​നി​ക്കു​ന്ന​തി​നു​മു​ള്ള ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​റി​ന്റെ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ത​ല​യെ​ടു​പ്പോ​ടെ ഒ​രു ശി​ൽ​പം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ, പു​ന​ര​ധി​വാ​സ​ത്തി​നാ​യി ശൈ​ഖ മൗ​സ സ്ഥാ​പി​ച്ച അ​ൽ ഷ​ഫ​ല്ല​ഹ് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ഖ​ത്ത​ർ മ്യൂ​സി​യ​മാ​ണ് ‘ഇ​ൻ​ഫി​നി​റ്റി ല​വ്’ എ​ന്ന പേ​രി​ൽ ഭീ​മ​കാ​ര​മാ​യൊ​രു സ്റ്റീ​ൽ ശി​ൽ​പം സ്ഥാ​പി​ച്ച​ത്.

രാ​ജ്യ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി 1999ൽ ​ശൈ​ഖ മൗ​സ സ്ഥാ​പി​ച്ച അ​ൽ ഷ​ഫ​ല്ലാ​ഹ് സെ​ന്റ​ർ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ലാ​ണ് സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ലി​ൽ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി ശി​ൽ​പം നി​ർ​മി​ച്ച​ത്.

ഖ​ത്ത​രി ക​ലാ​കാ​രി​യാ​യ ബ​ഷാ​ഇ​ർ അ​ൽ ബ​ദ​റാ​ണ് ‘ഇ​ൻ​ഫി​നി​റ്റി ല​വ്’ നി​ർ​മി​ച്ച​ത്. അ​റ​ബി കാ​ലി​ഗ്ര​ഫി​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച ഈ ​ഔ​ട്ട്‌​ഡോ​ർ ക​ലാ​രൂ​പ​ത്തി​ന്റെ പ്ര​കാ​ശ​നം പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്‌​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി നി​ർ​വ​ഹി​ച്ചു.

പ്ര​ണ​യ​ത്തി​നു​ള്ള അ​റ​ബി പ​ദ​മാ​യ ഹു​ബ്ബ് എ​ന്ന​തി​ൽ നി​ന്നു​ള്ള ര​ണ്ട​ക്ഷ​ര​ങ്ങ​ൾ ഇ​ഴ​ചേ​ർ​ത്താ​ണ് രൂ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മം തു​ട​രു​ന്ന ശൈ​ഖ മൗ​സ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ക​ലാ​രൂ​പം സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് അ​ൽ ബ​ദ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​ൽ ഷ​ഫ​ല്ല​ഹ് സെ​ന്റ​റി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ 43 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്ന് ബി​രു​ദം ഏ​റ്റു​വാ​ങ്ങി. ഭാ​വി​യു​ടെ സ്തം​ഭ​ങ്ങ​ളെ​ന്നാ​ണ് ബി​രു​ദ​ധാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ വി​ശേ​ഷി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

ശ്ര​ദ്ധേ​യ​മാ​യ ശി​ൽ​പ​ങ്ങ​ളും ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കു​ക​യെ​ന്ന​ത് ഖ​ത്ത​ർ മ്യൂ​സി​യം പ​ദ്ധ​തി കൂ​ടി​യാ​ണ്. ഇ​തി​ന​കം ക​മീ​ഷ​ൻ ചെ​യ്ത പ​ബ്ലി​ക് ആ​ർ​ട്ട് ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളു​ടെ എ​ണ്ണം 140 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar MuseumQatar News
News Summary - Qatar Museum in honor of Sheikha Moussa
Next Story