ഖത്തർ മ്യൂസിയംസിന് കീഴിൽ നാല് പ്രദർശനങ്ങൾ തുടങ്ങി
text_fieldsമത്ഹഫ് മ്യൂസിയം
ദോഹ: ഖത്തർ മ്യൂസിയംസിന് കീഴിലെ മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നീ മ്യൂസിയങ്ങളിൽ പ്രധാന പ്രദർശനങ്ങൾക്ക് തുടക്കം കുറിച്ചു. മത്ഹഫിെൻറ 10ാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് പ്രദർശനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വനിതാ കലാകാരൻമാരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രധാന മോണോഗ്രാഫ് എക്സിബിഷനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. ദോഹയിൽ അര നൂറ്റാണ്ടിലധികമായി വളർച്ചയുടെ പാതയിലുള്ള കലയുടെയും സാംസ്കാരിക രംഗത്തെയും കുറിച്ചുള്ള സർവേ ഉൾപ്പെടുന്ന പ്രദർശനവും മത്ഹഫിലുണ്ട്.
മൊറോക്കൻ– ഫ്രഞ്ച് ആർട്ടിസ്റ്റ് യിടോ ബറാദയുടെ ചിത്രങ്ങളും ഫിലിമുകളും ശിൽപങ്ങളും പ്രിൻറുകളും ഫാബ്രിക് സൃഷ്്ടികളും ഉൾപ്പെടുന്ന ശേഖരങ്ങളുടെ ഗൾഫിലെ ആദ്യ പ്രദർശനമാണ് മത്ഹഫിൽ നടക്കുന്നത്. 1960 –2020 കാലയളവിലെ ദോഹയിലെ കല, സംസ്കാരം എന്നിവ ആസ്പദമാക്കിയുള്ള പ്രദർശനമാണ് മത്ഹഫിലെ മറ്റൊന്ന്. ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന എ ഫാൽക്കൺ ഐ പ്രദർശനമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രദർശനം. ഏറെ ചരിത്ര പ്രാധാന്യമുള്ള പ്രദർശനം അന്തരിച്ച വിഖ്യാത പുരാവസ്തു ശേഖര വിദഗ്ധനായ ശൈഖ് സഈദ് ബിൻ മുഹമ്മദ് ആൽ ഥാനിക്ക് ആദരമർപ്പിച്ചാണ് എ ഫാൽക്കൺ ഐ. ശൈഖ് സഈദിെൻറ മികച്ച ചിത്രങ്ങളും ചരിത്രാതീത കാലത്തെ ഫോസിലുകൾ, ഈജിപ്തിൽനിന്നുള്ള പുരാവസ്തുക്കൾ, മികച്ച ഫോട്ടോകൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.