Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ദേശീയ...

ഖത്തർ ദേശീയ മേൽവിലാസനിയമ രജിസ്​ട്രേഷൻ, ഇനി രണ്ടുദിനം മാത്രം

text_fields
bookmark_border
ഖത്തർ ദേശീയ മേൽവിലാസനിയമ രജിസ്​ട്രേഷൻ, ഇനി രണ്ടുദിനം മാത്രം
cancel

ദോഹ: നിരവധി തവണ കാലാവധി നീട്ടിനൽകിയ ദേശീയ മേൽവിലാസനിയമ​ രജിസ്​ട്രേഷന്​ ഇനി അവശേഷിക്കുന്നത്​ രണ്ടുദിനം മാത്രം. ഇനി സമയം നീട്ടിനൽകില്ലെന്നാണ്​ അധികൃതർ പറയുന്നത്​. നിയമമനുസരിച്ചുള്ള വിവരങ്ങൾ നൽകാത്തവരെ കനത്ത പിഴ മാത്രമല്ല കാത്തിരിക്കുന്നത്​, അവർക്ക്​ വിവിധ സർക്കാർ സേവനങ്ങൾ മുടങ്ങുകയും ചെയ്യും.

ഇനി മുതൽ വിസ പുതുക്കാനടക്കം ദേശീയ മേൽവിലാസനിയമം രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. ആഭ്യന്തര മന്ത്രാലയത്തിേൻറതടക്കമുള്ള ഒട്ടേറെ സേവനങ്ങൾ ഇനി മുതൽ പൂർത്തിയാക്കണമെങ്കിലും ലഭ്യമാകണമെങ്കിലും ആ വ്യക്​തി ദേശീയ മേൽവിലാസം രജിസ്​റ്റർ ചെയ്​തിരിക്കണം. ജൂലൈ 26 ആണ്​ രജസ്​ട്രേഷനുള്ള അവസാന തീയതി. ഇനിയും രജിസ്​​ട്രേഷൻ നടത്താത്തവർക്കും വിവരങ്ങൾ നൽകാൻ തടസം നേരിടുന്നവർക്കുമായി ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ സേവനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്​.

രജിസ്​റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതി​െൻറ ഭാഗമായാണ്​ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 10 സേവന കേന്ദ്രങ്ങൾ വാരാന്ത്യ ദിവസങ്ങളിൽ പ്രവർത്തിക്കുകയെന്ന്​ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജൂലൈ 25, 26 തിയ്യതികളിൽ രാവിലെ എട്ട് മുതൽ 12 വരെയായിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

വക്റ, റയ്യാൻ, ഇൻഡസ്​ട്രിയൽ ഏരിയ, ഒനൈസ, അൽ ശഹാനിയ, അൽ ദആയിൻ, അൽഖോർ, ശമാൽ, ഉം സലാൽ സേവന കേന്ദ്രങ്ങളാണ് ഇവ.

നിലവിലെ കോവിഡ്​ പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയവരുടെ കാര്യം അധികൃതർ പ്രത്യേകം പരിഗണിക്കും. ഇത്തരക്കാർ ആശങ്കപ്പെടേണ്ട. ഇവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ്​ സ്വീകരിക്കുക. രജിസ്​റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിച്ചാൽ ഇവർക്ക്​ ഇളവുകളുണ്ടാകും. ഇക്കാര്യത്തിൽ മന്ത്രാലയം പിന്നീട്​ വിശദവിവരങ്ങൾ നൽകും.

രാജ്യത്തിൻെറ വികസനക്ഷേമ കാര്യങ്ങളിൽ അധികൃതർക്കും പൗരൻമാർക്കും വിദേശികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ്​ ദേശീയ മേൽവിലാസനിയമം അഥവാ നാഷനൽ അഡ്രസ്​ ലോ. ഇത്​ പ്രകാരം രാജ്യത്തുള്ള എല്ലാവരും തങ്ങളുടെ വിവരങ്ങൾ രജിസ്​റ്റർ ചെയ്യണം. 2017ലെ 24ാം ​ന​മ്പ​റായാണ്​ ദേ​ശീ​യ മേ​ല്‍വി​ലാ​സ നി​യ​മമുള്ളത്​. ഈ വർഷം ജനുവരി 27നാണ് പ്രാബല്യത്തിൽ വന്നത്. രാ​ജ്യ​ത്തി​​​െൻറ സാ​മൂ​ഹി​ക–സാ​മ്പ​ത്തി​ക വി​ക​സ​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ല്‍കാ​ന്‍ നി​യ​മം വ​ലി​യ പ​ ങ്കുവ​ഹി​ക്കു​ം. ഒരേ സമയം സർക്കാറിനും ജനങ്ങളും ഇത്​ ഏറെ നല്ലതാണ്​. ഭരണനിർവഹണരംഗത്തെ നിരവധി പ്രശ്​ നങ്ങൾക്ക്​ പരിഹാരമുണ്ടാക്കാം. ജനങ്ങളും സ്​ഥാപനങ്ങളും നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർ തല നടപടികൾക്കായി ഉപയോഗിക്കുക.

പൗ​ര​ന്മാ​ര്‍, പ്ര​വാ​സി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, ക​മ്പ​നി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇത്തരത്തിൽ രജി​സ്​റ്റ​ര്‍ ചെ​ യ്യണം. ജി സി സി രാഷ്​ട്രങ്ങൾക്കിടയിൽ ഇത്തരമൊരു ഏകീകൃത മേൽവിലാസ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. രജിസ്​േട്രഷൻ നമ്പറുള്ള എല്ലാ കമ്പനികളും നിർബന്ധമായും രജിസ്​േട്രഷൻ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കണം. ഒന്നിലധികം ബ്രാഞ്ചുകളുള്ള കമ്പനികൾ ഓരോ ബ്രാഞ്ചിനും പ്രത്യേകം രജിസ്​േട്രഷൻ നടത്തണം. ഫാം തൊഴിലാളികളും ഗാർഹിക തൊഴിലാളികളും രജിസ്​േട്രഷൻ പൂർത്തിയാക്കുന്നതിന് 184 നമ്പറിൽ മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്​.

ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്​. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ 10000 റിയാൽ പിഴ ചുമത്തും. ആറ് മാസത്തിനുള്ളിൽ രജിസ്​റ്റർ ചെയ്തില്ലെങ്കിലും 10000 റിയാൽ പിഴ അടക്കേണ്ടി വരും. കോടയിലെത്തും മുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ്​ ഒത്തുതീർപ്പിലെത്താം. നേരത്തെ രെജിസ്​റ്റർ ചെയ്ത മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മെട്രാഷ് 2, മന്ത്രാലയത്തി​െൻറ വെബ്സൈറ്റ് മുഖാന്തിരം ഉടൻ തന്നെ വിവരങ്ങൾ പുതുക്കി നൽകണം.

രജിസ്​റ്റർ ചെയ്യൽ എളുപ്പം

മെട്രാഷ്​ ടു ആപ്പ്​, ആഭ്യന്തര മന്ത്രാലം ഇ സർവീസ്​ പോർട്ടൽ എന്നിവ വഴി വിവരങ്ങൾ രജിസ്​റ്റർ ചെയ്യാനാകും.

എന്നാൽ മെട്രാഷ്​ ടു വഴി രജിസ്​റ്റർ ചെയ്യലാണ്​ ഏറെ എളുപ്പം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്​ഥലത്തെ വിലാസം, ലാൻഡ്​ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ–മെയിൽ അഡ്രസ്​, തൊഴിൽ സ്​ഥലത്തെ വിവരങ്ങൾ, നാട്ടിലെ മേൽവിലാസം എന്നിവയാണ്​ നൽകേണ്ടത്​. മെട്രാഷ്​ ടു ഓപൺ ചെയ്​താൽ അതിൽ 'നാഷനൽ അഡ്രസ്​ ലോ' എന്ന വിൻഡോ ഉണ്ടാകും. അതിൽ കയറിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. രജിസ്​റ്റർ ചെയ്യാൻ ഒരുങ്ങും മുമ്പ്​ നിങ്ങൾ ഖത്തർ ഐഡിയുമായി ബന്ധപ്പെടുത്തിയ മൊ​ൈബൽ നമ്പർ തന്നെ അല്ലേ ഫോണിൽ ഉള്ളത്​ എന്ന്​ ഉറപ്പുവരുത്തണം.

നിങ്ങൾ ഇതുവരെ രജിസ്​റ്റർ ചെയ്​തിട്ടില്ല എങ്കിൽ ആ വിവരം മെട്രാഷ്​ തുറക്കു​േമ്പാൾ തന്നെ കാണിക്കും. രജിസ്​റ്റർ ചെയ്യാനുള്ള എളുപ്പമാർഗം മെട്രാഷ്​ ടു ആണ്​. വിവരങ്ങൾ നൽകി മുന്നോട്ടുപോകു​േമ്പാൾ പൂരിപ്പിക്കേണ്ട കോളങ്ങളിൽ ചുവന്നവർണം കാണിക്കുന്നുവെങ്കിൽ കൊടുത്ത വിവരങ്ങളിൽ തെറ്റുണ്ട്​ എന്നാണ്​. മെട്രാഷ്​ ടു ആപ്പിൻെറ സേവനങ്ങൾ ലഭിക്കാനായി ആദ്യമായി ലോഗിൻ ചെയ്​തപ്പോൾ നൽകിയ ജോലി ചെയ്യുന്ന സ്​ഥാപനത്തിൻെറയടക്കം വിവരങ്ങൾ നിലവിൽ തന്നെയുണ്ടാകും. ഇതിന്​ പകരം താമസസ്​ഥലത്തെ വിവരങ്ങൾ ചേർക്കു​േമ്പാഴാണ്​ ചുവന്ന വർണം കാണിക്കുക. അങ്ങനെ കാണിച്ചാൽ ​ആ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്​ഥാപനത്തിൻെറ ബിൽഡിങ്​ നമ്പർ, സ്​ട്രീറ്റ്​ നമ്പർ, കഹ്​റമ നമ്പർ, പോസ്​റ്റ്​ ബോക്​സ്​ നമ്പർ എന്നിവ ചേർത്താൽ മതി. രജിസ്​റ്റർ ചെയ്ത്​ കഴിഞ്ഞാൽ നിങ്ങളു​െട മൊൈ​ബലിലേക്ക്​ സന്ദേശം വരും. കൊടുത്ത വിവരങ്ങൾ തെറ്റാണെങ്കിൽ തിരുത്താനുള്ള സംവിധാനവും മെട്രാഷിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news#gulfnewsqatar national address registration
Next Story