ദേശീയ കായികദിനം: മാരത്തൺ, നടത്തം, സൈക്ലിങ് നടത്താം
text_fieldsദോഹ: കോവിഡ് സാഹചര്യത്തിൽ ഇത്തവണത്തെ ദേശീയദിനാഘോഷം നിയന്ത്രണം പാലിച്ചായിരിക്കും. ഫെബ്രുവരി ഒമ്പതിനാണ് ദേശീയ കായികദിനം. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം ദേശീയ കായികദിന കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ പുറെപ്പടുവിച്ചു.
കോവിഡ് രോഗത്തിെൻറ രാജ്യത്തിലെ സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ. ഇത്തവണ നടത്തേണ്ടത് വ്യക്തിഗത കായിക ഇനങ്ങൾ മാത്രമായിരിക്കണം. പുറത്തുള്ള പരിപാടികൾ മാത്രമേ അനുവദിക്കൂ. അടച്ചിട്ട ഹാളുകളിലും മറ്റും നടത്തുന്ന ഇൻഡോർ പരിപാടികളെല്ലാം വിലക്കി. കായികപരിപാടികളിൽ ഒരു ഗ്രൂപ്പിൽ നാലിലധികം മത്സരാർഥികൾ പാടില്ല. കായികപരിപാടികൾ നടക്കുേമ്പാൾ ആളുകൾ തമ്മിൽ മൂന്നു മീറ്റിർ ശാരീരിക അകലം പാലിക്കണം.
ആളുകൾ തമ്മിൽ കൂടിച്ചേരുന്ന തരത്തിലുള്ള കായിക ഇനങ്ങളൊന്നും പുറത്തായാലും അനുവദിക്കില്ല. മാച്ചുകൾ പോലുള്ള ആളുകൾ കൂടിക്കലരുന്ന തരത്തിലുള്ള മത്സരങ്ങൾ അനുവദിക്കില്ല. മാരത്തൺ, നടത്തം, സൈക്ലിങ് തുടങ്ങി നേരിട്ട് സമ്പർക്കമുണ്ടാകാത്ത പരിപാടികൾ നടത്താം.
ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധ മാർഗങ്ങൾ ലംഘിക്കാൻ സാധ്യതയുള്ള ഇനങ്ങളും നടത്തരുതെന്ന് കമ്മിറ്റി നിർദേശം നൽകി. കോവിഡ്-19 സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഈ വർഷത്തെ ദേശീയ കായികദിനാഘോഷ പരിപാടികൾക്കായി സംഘാടക സമിതി കഴിഞ്ഞ ദിവസം തന്നെ പ്രത്യേക ആരോഗ്യ േപ്രാട്ടോകോൾ പുറത്തിറക്കിയിരുന്നു.
ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ തുടങ്ങി ജനങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്ന കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണം. അതേസമയം, മാരത്തൺ, നടത്തം, സൈക്ലിങ് തുടങ്ങി നേരിട്ട് സമ്പർക്കം പുലർത്താൻ സാധ്യതയില്ലാത്ത മത്സരങ്ങളിൽ പങ്കെടുക്കുന്നവർ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതില്ല.
മത്സര/പരിശീലന സ്ഥലങ്ങളിലേക്കെത്തുന്നവർ ബസിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് എത്തേണ്ടത്. 50 സീറ്റുള്ള ബസിൽ 25 പേർ മാത്രമേ യാത്രചെയ്യാൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ നാലു പേർ മാത്രം. എല്ലാവരും മാസ്ക് ധരിക്കണം.
വിവിധ പരിപാടികൾക്കായി എത്തിച്ചേർന്നവർ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി പരമാവധി 1.5 മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. പങ്കെടുക്കുന്നവർ വസ്ത്രങ്ങളും ടവ്വലുകളും സോപ്പും മറ്റു സ്വകാര്യവസ്തുക്കളും പരസ്പരം കൈമാറരുത്. എല്ലാവരുടെയും ശരീര താപനില പരിശോധിച്ചായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. പൊതുകുളിമുറികളും ചെയ്ജിങ് റൂമുകളും ഉപയോഗിക്കാതിരിക്കുക. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർക്കു മാത്രേമ പ്രവേശനം അനുവദിക്കൂ.
ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിസമ്മതിക്കുന്നവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുത്. 72 മണിക്കൂറിനുള്ളിലെ പരിശോധനഫലം മാത്രമേ സ്വീകാര്യമാകൂ.
റെഡിമെയ്ഡ് അല്ലെങ്കിൽ നേരേത്ത പാക്ക് ചെയ്ത ഭക്ഷണം മാത്രമേ പരിശീലന, മത്സരസ്ഥലങ്ങളിൽ അനുവദിക്കൂ. തീൻമേശകൾ നിശ്ചിത അകലം പാലിച്ചായിരിക്കണം. ഭക്ഷ്യപാനീയകേന്ദ്രങ്ങളിൽ ടേക്ക് എവേ മാത്രമായിരിക്കും അനുവദിക്കുക. എല്ലാ വേദികളിലും 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും കാണികൾക്ക് പ്രവേശനം. ആളുകൾ തമ്മിൽ 1.5 മീറ്റർ അകലം പാലിച്ചാണ് ഇരിക്കേണ്ടത്. ഒരേ കുടുംബത്തിൽനിന്നുള്ളവർക്ക് ഒപ്പം ഇരിക്കാമെങ്കിലും മറ്റു കുടുംബങ്ങളുമായി അകലം പാലിക്കണം.
പ്രവേശന കവാടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ഗേറ്റുകൾ നേരേത്ത തുറന്നിടണം. കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ പുതിയ രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി വർധനയുണ്ട്. വർധന ഉയർന്നുതന്നെ നിൽക്കുന്നു. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടുകയാണെന്ന് കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽഖാൽ പറയുന്നു.
എന്നാൽ, നിലവിലുള്ള ഘടകങ്ങൾ കോവിഡ് രണ്ടാം വരവിെൻറ ആദ്യഘട്ട സൂചനകളാണെന്ന് പറയാൻ കഴിയും. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. എങ്കിലേ മഹാമാരിയുടെ രണ്ടാംവരവ് ഇല്ലാതാക്കാനാവൂ. അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പലരാജ്യങ്ങളിലും കോവിഡിെൻറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.