ഖത്തർ ദേശീയ ദിനാഘോഷം; കുതിര പ്രതാപവുമായി അൽ ശഖബ്
text_fieldsദോഹ: ഡിസംബർ 10 മുതൽ 18 വരെ ഉംസലാലിലെ ദർബ് അൽ സാഇയിൽ നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്ന് അൽ ശഖബ്. മുന്തിയ ഇനം അറേബ്യൻ കുതിരകളുടെ പ്രാധാന്യവും ഖത്തറിന്റെ സമ്പന്നമായ കുതിര സവാരി പൈതൃകവും ഉയർത്തിക്കാട്ടി സന്ദർശകർക്ക് അൽ ശഖബ് മികച്ച അനുഭവമായിരിക്കും ഈ വർഷം ദർബ് അൽ സാഇയിൽ വാഗ്ദാനം ചെയ്യുന്നത്.
പ്രായഭേദമന്യേ എല്ലാ സന്ദർശകർക്കും ഇടപഴകാൻ അവസരമൊരുക്കിക്കൊണ്ടുള്ള അൽ ശഖബിന്റെ പ്രവർത്തനങ്ങൾ ഖത്തരി പൈതൃകത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം അറേബ്യൻ കുതിരകളുടെ പ്രാധാന്യത്തിലും പൗരാണിക കാലത്ത് അവയുടെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.കുട്ടികൾക്കേറെ ഇഷ്ടപ്പെട്ട പോണി റൈഡിങ്ങും ദർബ് അൽ സാഇയിലുണ്ടാകും. കൂടാതെ ഖത്തറിന്റെ കുതിര സവാരി പാരമ്പര്യത്തിന്റെ സൗന്ദര്യം പ്രദർശിപ്പിച്ചുകൊണ്ട് അൽ ശഖബിലെ ഇക്വീൻ എജ്യുക്കേഷൻ അക്കാദമിയിൽ നിന്നുള്ള റൈഡർമാർ പൈതൃക പ്രദർശനങ്ങളും പരേഡുകളും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.