ഖത്തർ: ഗവൺമെൻറ് കോൺടാക്ട് സെൻററിലൂടെ നാലു വർഷത്തിനിടെ ഒമ്പതു ദശലക്ഷം ഇടപാടുകൾ
text_fieldsദോഹ: ഗവൺമെൻറ് കോൺടാക്ട് സെൻറർ (ഹോട്ട്ലൈൻ 109) വഴി നാലു വർഷത്തിനിടെ ഒമ്പത് ദശലക്ഷം ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ, പാരമ്പര്യ രീതിയിൽനിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള രാജ്യത്തിെൻറ മാറ്റം വിജയകരമായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ സർക്കാർ സേവനങ്ങളുമായും ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ അന്വേഷണങ്ങൾക്കുമുള്ള സപ്പോർട്ട് സർവിസുകളാണ് ഗവൺമെൻറ് കോൺടാക്ട് സെൻറർ ഹോട്ട്ലൈനായ 109 മുന്നോട്ട് വെക്കുന്നത്.
ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് 2020 െൻറ ലക്ഷ്യപൂർത്തീകരണത്തിലെ പ്രധാന ഘടകമാണ് ഗവൺമെൻറ് കോൺടാക്ട് സെൻറർ. 109 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ എല്ലാ സംശയങ്ങളും അന്വേഷണങ്ങളും പരിഹരിക്കുന്നുവെന്നും ഹുകൂമി ഖത്തർ ട്വീറ്റ് ചെയ്തു. വ്യക്തികൾക്കും കമ്പനികൾക്കും നൽകുന്ന സർക്കാർ സേവനങ്ങളുടെ തോത് ശക്തിപ്പെടുത്തുക, സർക്കാർ ഭരണനിർവഹണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ സുതാര്യത വർധിപ്പിക്കുക എന്നിവയാണ് ഡിജിറ്റൽ ഗവൺമെൻറ് നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തർ ഗവൺമെൻറ് കോൺടാക്ട് സെൻറർ വഴി (109) എല്ലാ സർക്കാർ സേവനങ്ങൾക്കുമായി ഏകജാലക സംവിധാനം ഏർപ്പെടുത്താനും മുഴുവൻ ഇ-സർവിസുകൾ ഏകോപിക്കാനും ഇ-ഗവൺമെൻറ് സ്റ്റിയറിങ് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.