Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസേവനത്തി​െൻറ മഹാമാതൃക...

സേവനത്തി​െൻറ മഹാമാതൃക തീർത്ത്​ ഖത്തർ രക്ഷാപ്രവർത്തകർ മടങ്ങിയെത്തി

text_fields
bookmark_border
സേവനത്തി​െൻറ മഹാമാതൃക തീർത്ത്​ ഖത്തർ രക്ഷാപ്രവർത്തകർ മടങ്ങിയെത്തി
cancel
camera_alt

ലബനാനിൽനിന്നും സേവനത്തിന്​ ശേഷം ലഖ്​വിയയുടെ രക്ഷാപ്രവർത്തകർ ഖത്തറിൽ മടങ്ങിയെത്തിയപ്പോൾ  

ദോഹ: ലബനാനിലുണ്ടായ സ്​ഫോടനത്തെ തുടർന്ന് ബൈറൂത്തിലെത്തിയ ആഭ്യന്തര സുരക്ഷ സേന (ലഖ്​വിയ)യുടെ ഇൻറർനാഷനൽ സർച്​ ആൻഡ് റെസ്​ക്യൂ ടീം രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഖത്തറിൽ തിരിച്ചെത്തി.170ലധികം പേരുടെ മരണത്തിൽ കലാശിച്ച കൂറ്റൻ സ്​ഫോടനങ്ങളെ തുടർന്ന് ലബനാൻ ഉദ്യോഗസ്​ഥരെ സഹായിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരമാണ് ഇൻറർനാഷനൽ സർച്​ ആൻഡ് റെസ്​ക്യൂ ടീം ലബനാനിലെത്തിയത്.

രാജ്യത്തി‍െൻറ എല്ലാ ഭാഗങ്ങളിലും നടുക്കമുണ്ടാക്കിയ സ്​ഫോടനത്തി‍െൻറ പ്രകമ്പനം സൈപ്രസ്​ ദ്വീപ് വരെയെത്തിയെന്നാണ് റിപ്പോർട്ടുകൾ.ലബനീസ്​, റഷ്യൻ, ജർമൻ സർച്​ ആൻഡ് റെസ്​ക്യൂ സംഘങ്ങളുമായി ഏകോപിച്ചും സഹകരിച്ചുമാണ് ലഖ്​വിയ സർച്​ ആൻഡ് റെസ്​ക്യൂ ടീം പ്രവർത്തനം പൂർത്തിയാക്കിയത്.ഇൻറർനാഷനൽ സർച്​ ആൻഡ് റെസ്​ക്യൂ ടീമിന് പുറമെ, രണ്ട് ഫീൽഡ് ആശുപത്രികളടക്കം അടിയന്തര മെഡിക്കൽ സഹായങ്ങളും അവശ്യസാധനങ്ങളടങ്ങുന്ന വിമാനങ്ങളും ഖത്തർ ലബനാനിലേക്കയച്ചിട്ടുണ്ട്. രണ്ട് ഫീൽഡ് ആശുപത്രിയും കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

ഖത്തർ റെഡ്ക്രസൻറ്, ഖത്തർ ചാരിറ്റി എന്നിവയുടെ നേതൃത്വത്തിലും മറ്റും ലബനീസ്​ സഹോദരന്മാരുടെ ദുരിതമകറ്റാനും പുനരധിവാസത്തിനുമായി ധനസമാഹരണവും ഖത്തറിൽ നടന്നുവരുകയാണ്. ഖത്തർ ടി.വി നടത്തിയ ധനസമാഹരണ സംരംഭത്തിലേക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 50 ദശലക്ഷം റിയാലാണ് സംഭാവന നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar news
Next Story