Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: എൻ.ഒ.സി ഇല്ലാതെ...

ഖത്തർ: എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം ഈ നടപടിക്രമങ്ങൾ പാലിച്ചുമാത്രം

text_fields
bookmark_border
ഖത്തർ: എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം ഈ നടപടിക്രമങ്ങൾ പാലിച്ചുമാത്രം
cancel

ദോഹ: രാജ്യത്ത്​ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രലയം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുതിയ തൊഴിൽ നിയമം അംഗീകരിച്ച്​ ഉത്തരവിറക്കിയത്​.

പുതിയ നിയമപ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന്​ പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ്​ നിയമം പ്രാബല്യത്തിൽ വരിക.

എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റത്തിനുള്ള നടപടിക്രമങ്ങൾ ഇങ്ങനെ:

1. തൊഴിലാളി തൊഴിൽ ഉടമക്ക്​ തൊഴിൽ മാറ്റം സംബന്ധിച്ച്​ അറിയിപ്പ്​ നൽകണം. https://www.adlsa.gov.qa/ എന്ന തൊഴിൽ മന്ത്രാലയത്തിൻെറ വെബ്​സൈറ്റിലെ 'ഇ സർവീസസ്​ ആൻറ്​ ഇ ഫോംസ്'​ എന്ന വിൻഡോവിലെ Notifying employer service, to change work place/ leaving the country എന്ന വിൻഡോവിൽ കയറിയാണ്​ തൊഴിലുടമക്ക്​ ഇ നോട്ടിഫിക്കേഷൻ നൽകേണ്ടത്​.

2. ഇലക്​ട്രോണിക്​ നോട്ടിഫിക്കേഷൻ സിസ്​റ്റം വഴി ജോലി മാറ്റത്തിന്​ അപേക്ഷിക്കു​േമ്പാൾ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഉൾകൊള്ളിച്ചിരിക്കണം.

A) തൊഴിൽമന്ത്രാലയത്തിൻെറ 'ചെയ്​ഞ്ച്​ ഓഫ്​ എം​​​േപ്ലായർ ഫോറം'.

B) മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽകരാറിൻെറ കോപ്പി. ഇത്​ തൊഴിൽ മന്ത്രാലയം സാക്ഷ്യ​െപ്പടുത്തിയതായിരിക്കണം. കരാറിൻെറ അഭാവത്തിൽ ജോബ്​ ഓഫർ കത്താണ്​ വേണ്ടത്​.

C) പുതിയ തൊഴിൽ ഉടമ നൽകുന്ന അറബിയിലുള്ള ജോബ്​ ഓഫർ ലെറ്റർ.

3. തൊഴിൽ മാറ്റം അംഗീകരിക്കപ്പെടു​േമ്പാൾ തൊഴിൽമന്ത്രാലയത്തിൽ നിന്ന്​ തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊ​ ൈബലിൽ എസ്​.എം.എസ്​ ലഭിക്കും.

4. പുതിയ തൊഴിൽ ഉടമ തൊഴിൽമന്ത്രാലയത്തിൻെറ ഡിജിറ്റൽ ഓതൻറിക്കേഷൻ സിസ്​റ്റം വഴി ഇലക്​ട്രോണിക്​ തൊഴിൽകരാർ ശരിയാക്കണം.

5. പുതിയ തൊഴിൽ ഉടമ പുതിയ തൊഴിൽകരാറിൻെറ കോപ്പിയെടുത്ത്​ തൊഴിലാളിയുമായി ചർച്ച ചെയ്​ത്​ ഇരുവിഭാഗവും അതിൽ ഒപ്പുവെക്കണം.

6. ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽകരാർ മന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ അപ്​ലോഡ്​ ചെയ്യണം. 60 റിയാൽ ഇതിന്​ ഫീസായി അടക്കുകയും വേണം.

7. പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ്​ അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷ നൽകണം.

ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക്​ പുതിയ ജോലിയിൽ പ്രവേശിക്കാനാകും. തൊഴിലാളിക്ക്​ തൊഴിൽ ഉടമ പുതിയ ഖത്തർ ഐഡിയും ഹെൽത്ത്​ കാർഡും ലഭ്യമാക്കണം.

പ്രബേഷൻ കാലാവധിയിലെ തൊഴിൽ മാറ്റം, ഒരുമാസത്തെ നോട്ടീസ്​ പീരിയഡ്​

പ്രബേഷൻ കാലാവധിയിൽ തൊഴിലാളി ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തൊഴിലുടമ അയാൾക്ക്​ ഒരു മാസത്തെയെങ്കിലും നോട്ടീസ്​ പീരിയഡ്​ നൽകിയിരിക്കണം. ഇത്തരം സാഹചര്യത്തിൽ റിക്രൂട്ട്​മെൻറ്​ ഫീസിൻെറ ഒരു ഭാഗം തൊഴിലാളിക്ക്​ നൽകണം. മടക്ക വിമാനടിക്കറ്റും നൽകണം. ഇവക്ക്​ വരുന്ന തുക തൊഴിലാളിയുടെ രണ്ട്​ മാസത്തെ അടിസ്​ഥാനശമ്പളത്തിൻെറ തുകയേക്കാൾ കൂടരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarnocno NOC
Next Story