Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2023ൽ...

2023ൽ 81​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി

text_fields
bookmark_border
Qatar Olympic Committee to host 81 sports events in 2023
cancel
camera_alt

ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് ആ​ൻ​ഡ് സ്ക്വാ​ഷ് കോം​പ്ല​ക്സ്

ദോ​ഹ: ഈ ​വ​ർ​ഷം 81 ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ക്യു.​ഒ.​സി). ഇ​തി​ൽ 14 എ​ണ്ണം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ടൂ​ർ​ണ​​മെ​ന്റു​ക​ളാ​ണ്. 2023ലെ ​സ്​​പോ​ർ​ട്സ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​റി​ലാ​ണ് ക്യു.​ഒ.​സി ടൂ​ർ​ണ​​മെ​ന്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്.

2023ൽ ​ഖ​ത്ത​ർ വോ​ളി​ബാ​ൾ അ​​സോ​സി​യേ​ഷ​നാ​ണ് ആ​ദ്യ ഇ​വ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബീ​ച്ച് വോ​ളി​ബാ​ളി​ൽ കി​ങ് ഓ​ഫ് ദ ​കോ​ർ​ട്ട് ഫൈ​ന​ൽ​സ് ആ​ണ് ജ​നു​വ​രി​യി​ൽ ആ​ദ്യം അ​ര​ങ്ങേ​റു​ന്ന​ത്. പി​ന്നാ​ലെ, ബീ​ച്ച് ടൂ​ർ പ്രോ ​ഫൈ​ന​ൽ​സും ന​ട​ക്കും. ഫെ​ബ്രു​വ​രി​യി​ൽ ഖ​ത്ത​ർ വോ​ളി​ബാ​ൾ അ​​സോ​സി​യേ​ഷ​ൻ 2023 ബീ​ച്ച് വോ​ളി​ബാ​ൾ വേ​ൾ​ഡ് പ്രോ ​ടൂ​ർ എ​ലീ​റ്റ് 16 ചാ​മ്പ്യ​ൻ​ഷി​പ്പി​നും വേ​ദി​യൊ​രു​ക്കും. ഖ​ത്ത​ർ, ടെ​ന്നി​സ്, സ്ക്വാ​ഷ് ആ​ൻ​ഡ് ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കും. ഫെ​ബ്രു​വ​രി​യി​ൽ ഖ​ത്ത​ർ എ​ക്സോ​ൺ മൊ​ബീ​ൽ ഓ​പ​ണും ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഓ​പ​ണും ന​ട​ക്കും.

മാ​ർ​ച്ചി​ൽ ആ​ർ​ട്ടി​സ്റ്റി​ക് ​ജിംനാ​സ്റ്റി​ക്സ് ലോ​ക​ക​പ്പ്

ഖ​ത്ത​ർ ജിം​നാ​സ്റ്റി​ക്സ് അ​സോ​സി​യേ​ഷ​നാ​ണ് മാ​ർ​ച്ചി​ൽ വ​മ്പ​ൻ ടൂ​ർ​ണ​മെ​ന്റി​ന്റെ സം​ഘാ​ട​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. 2023ലെ ​ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത് ഖ​ത്ത​റി​ലാ​ണ്. ഖ​ത്ത​ർ ഗോ​ൾ​ഫ് ​​അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ചി​ൽ 37ാമ​ത് ഖ​ത്ത​ർ ഓ​പ​ൺ അ​മ​ച്വ​ർ ഗോ​ൾ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യൊ​രു​ക്കും. ഖ​ത്ത​ർ ഷൂ​ട്ടി​ങ് ആ​ൻ​ഡ് ആ​ർ​ച്ച​റി ​അ​സോ​സി​​യേ​ഷ​ൻ 2023 ഐ.​എ​സ്.​എ​സ്.​എ​ഫ് വോ​ൾ​ഡ് ഷോ​ട്ട്ഗ​ൺ ന​ട​ത്തും. ഖ​ത്ത​ർ, ടെ​ന്നി​സ്, സ്ക്വാ​ഷ് ആ​ൻ​ഡ് ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​രീ​ദു ഖ​ത്ത​ർ മേ​ജ​ർ പ​ഡെ​ൽ ചാ​മ്പ്യ​ൻ​ഷി​പ് അ​ര​ങ്ങേ​റും.

മേ​യി​ൽ ലോ​ക ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ് ദോ​ഹ​യി​ൽ ന​ട​ക്കും. അ​ലി ബി​ൻ ഹ​മ​ദ് അ​ൽ ആ​ത്തി​യ അ​റീ​ന​യി​ലാ​ണ് മ​ത്സ​ര​വേ​ദി. ഫി​ബ 3x3 വേ​ൾ​ഡ് ടൂ​ർ ദോ​ഹ​ക്ക് ഖ​ത്ത​ർ ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വേ​ദി​യൊ​രു​ക്കും. ഖ​ത്ത​ർ, ടെ​ന്നി​സ്, സ്ക്വാ​ഷ് ആ​ൻ​ഡ് ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് ആ​ൻ​ഡ് സ്ക്വാ​ഷ് കോം​പ്ല​ക്സി​ൽ ഖ​ത്ത​ർ ക്യൂ ​ടെ​ർ​മി​ന​ൽ​സ് ക്ലാ​സി​ക് സ്ക്വാ​ഷ് ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തും.

2024ൽ ​പാ​രി​സി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ൽ ഷോ ​ജം​പി​ങ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള യോ​ഗ്യ​താ വേ​ദി കൂ​ടി​യാ​യി ലോ​ങ്ങി​നെ​സ് വേ​ൾ​ഡ് ഷോ ​ജം​പി​ങ് ചാ​മ്പ്യ​ൻ​ഷി​പ് ടൂ​ർ​സ് അ​ര​ങ്ങേ​റും. 28ാമ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്, 2023 ക​മേ​ഴ്സ്യ​ൽ ബാ​ങ്ക് ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ഗോ​ൾ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്, ഖ​ത്ത​ർ ഫെ​ൻ​സി​ങ് ഗ്രാ​ൻ​ഡ് പ്രീ, ​ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രീ (​ഷോ​ട്ഗ​ൺ), എ​ഫ്.​ഐ.​പി ഒ​ഫീ​ഷ്യ​ൽ പ​ഡെ​ൽ ടൂ​ർ, ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ്, മൂ​ന്നാ​മ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ​ൈത​ക്വാ​ൻ​ഡോ ഓ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്, ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്, ഖ​ത്ത​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വെ​യ്റ്റ്ലി​ഫ്റ്റി​ങ് ക​പ്പ് എ​ന്നീ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ വേ​ദി​യാ​വും.

ഏ​ഷ്യ​ൻ ത​ല​ത്തി​ൽ 17 ഇ​വ​ന്റു​ക​ൾ

ഏ​ഷ്യ​ൻ ത​ല​ത്തി​ൽ 17 കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ 2023ൽ ​അ​ര​ങ്ങേ​റും. ബാ​സ്ക​റ്റ്ബാ​ളി​ൽ ഫി​ബ ഏ​ഷ്യ​ക​പ്പ് 2025 പ്രീ ​ക്വാ​ളി​ഫ​യേ​ഴ്സ്, ഏ​ഷ്യ പ്ര​ഫ​ഷ​ന​ൽ ഗോ​ൾ​ഫ് ടൂ​ർ, വെ​സ്റ്റ് ഏ​ഷ്യ പു​രു​ഷ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്, ഫി​ബ അ​ണ്ട​ർ 16 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്, ഏ​ഷ്യ റ​ഗ്ബി സെ​വ​ൻ​സ് ട്രോ​ഫി, വെ​സ്റ്റ് ഏ​ഷ്യ മെ​ൻ​സ് സ്ക്വാ​ഷ് ചാ​മ്പ്യ​ൻ​ഷി​പ്, ഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ ക്വാ​ളി​ഫി​​ക്കേ​ഷ​ൻ​സ് ഫോ​ർ 2024 ഒ​ളി​മ്പി​ക്സ്, ഏ​ഷ്യ​ൻ പ​ഡെ​ൽ ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ അ​വ​യി​ൽ ചി​ല​താ​ണ്.

അ​റ​ബ് ത​ല​ത്തി​ൽ നാ​ലു മേ​ള​ക​ൾ

അ​റ​ബ് ത​ല​ത്തി​ൽ നാ​ലു ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കാ​ണ് 2023ൽ ​ആ​തി​ഥ്യം വ​ഹി​ക്കു​ക. ദോ​ഹ സ്റ്റാ​ർ​സ് ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്, അ​റ​ബ് സ്ക്വാ​ഷ് ചാ​മ്പ്യ​ൻ​ഷി​പ്, അ​റ​ബ് പ​ഡെ​ൽ ടൂ​ർ​ണ​മെ​ന്റ്, അ​റ​ബ് ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ​യാ​ണ​വ.

ജി.​സി.​സി ത​ല​ത്തി​ൽ അ​ഞ്ചു ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ

ജി.​സി.​സി ത​ല​ത്തി​ൽ അ​ഞ്ചു സ്​​പോ​ർ​ട്സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് ഖ​ത്ത​ർ ഈ ​വ​ർ​ഷം വേ​ദി​യാ​കും. 2023 ജി.​സി.​സി സ്​​പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്റ് ഫോ​ർ യൂ​നി​വേ​ഴ്സി​റ്റീ​സ് ആ​ൻ​ഡ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, ജി.​സി.​സി സ്ക്വാ​ഷ് ചാ​മ്പ്യ​ൻ​ഷി​പ്, ജി.​സി.​സി 3x3 ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്, ജി.​സി.​സി 3x3 അ​ണ്ട​ർ 16 ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്, ജി.​സി.​സി പ​ഡെ​ൽ ചാ​മ്പ്യ​ൻ​ഷി​പ്, ജി.​സി.​സി ബി​ല്യാ​ഡ് ആ​ൻ​ഡ് സ്നൂ​ക്ക​ർ ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ​യാ​ണ് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.

നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് ഡേ ഉ​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക ഇ​വ​ന്റു​ക​ൾ

ഖ​ത്ത​ർ ബാ​സ്ക​റ്റ്ബാ​ൾ ക​പ്പ്, നാ​ഷ​ന​ൽ സ്​​പോ​ർ​ട്സ് ഡേ, ​ക്യൂ.​സി.​സി ച​ല​ഞ്ച് ചാ​മ്പ്യ​ൻ​ഷി​പ്, ക്യു.​സി.​സി ബീ​ച്ച് ഗെ​യിം​സ്, ഖ​ത്ത​ർ വോ​ളി​ബാ​ൾ ക​പ്പ് ഫൈ​ന​ൽ, ഒ​ളി​മ്പി​ക് സ്കൂ​ൾ​സ് പ്രോ​ഗ്രാം സ​മാ​പ​നം, അ​മീ​ർ വോ​ളി​ബാ​ൾ ക​പ്പ് ഫൈ​ന​ൽ, ഖ​ത്ത​ർ ഹാ​ൻ​ഡ്ബാ​ൾ ക​പ്പ് ഫൈ​ന​ൽ, അ​മീ​ർ ഹാ​ൻ​ഡ്ബാ​ൾ ക​പ്പ്, അ​മീ​ർ ബാ​സ്ക​റ്റ്ബാ​ൾ ക​പ്പ് ഫൈ​ന​ൽ, വേ​ൾ​ഡ് ഒ​ളി​മ്പി​ക് ഡേ, ​സ്​​പോ​ർ​ട്സ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ, ഫ്ലാ​ഗ് റി​ലേ, അ​മീ​ർ ഫു​ട്ബാ​ൾ ക​പ്പ് ഫൈ​ന​ൽ, ഖ​ത്ത​ർ ഫു​ട്ബാ​ൾ ക​പ്പ് ഫൈ​ന​ൽ, അ​മീ​ർ സ്വോ​ഡ് ഇ​ക്വ​സ്ട്രി​യ​ൻ ഫെ​സ്റ്റി​വ​ൽ ഉ​ൾ​പ്പെ​ടെ സ്പോ​ർ​ട്സ് ക​ല​ണ്ട​റി​ൽ പ്രാ​ദേ​ശി​ക കാ​യി​ക മേ​ള​ക​ളും പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar olympic committeesports events
News Summary - Qatar Olympic Committee to host 81 sports events in 2023
Next Story