ഖത്തർ ഓപൺ: ഇഗക്ക് ജയം; കോകോ ഗഫ് പുറത്ത്
text_fieldsഇഗാ സ്വിയാറ്റെക്
ദോഹ: ഗ്രാൻഡ്സ്ലാം ജേതാവും ഖത്തർ ഓപണിലെ ഹാട്രിക് കിരീട ഉടമയുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്കിന് സ്വപ്നത്തുടക്കം. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക റൗണ്ടിൽ ഗ്രീസിന്റെ മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയ സ്വിയാറ്റെക് ഖത്തർ ഓപൺ ഡബ്ല്യു.ടി.എയിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 6-3, 6-2 സ്കോറിനായിരുന്നു ലോക രണ്ടാം നമ്പറുകാരിയുടെ വിജയം.
ദോഹയിൽ തുടർച്ചയായ 13ാം വിജയമെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് സ്വിയാറ്റെകിന്റെ തുടക്കം. തുനീഷ്യയുടെ ഒൻസ് ജാബിർ ചൈനയുടെ ക്വിൻ സെങ്ങിനെ വീഴ്ത്തി പ്രീക്വാർട്ടറിൽ കടന്നു.
ചൊവ്വാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ 6-4, 6-2 സ്കോറിനായിരുന്നു ജയം. അതേമസയം, അമേരിക്കയുടെ മുൻ യു.എസ് ഓപൺ ജേതാവ് കോകോ ഗഫിന് മൂന്നാം റൗണ്ടിൽ അടിതെറ്റി. യുക്രെയ്ന്റെ മാർത കോസ്റ്റിയകിന് മുന്നിൽ 6-2, 7-5 എന്ന സ്കോറിനായിരുന്നു ജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.