ഖത്തർ പെേട്രാളിയം–മുൻതജാത് ലയനം പൂർത്തിയായി
text_fieldsദോഹ: ഖത്തർ പെേട്രാളിയത്തിെൻറ ആഗോള വിപുലീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഖത്തർ കെമിക്കൽ ആൻഡ് പെേട്രാകെമിക്കൽ മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ (മുൻതജാത്) ഖത്തർ പെ േട്രാളിയവുമായുള്ള ലയനം പൂർത്തിയായി.മുൻതജാതിെൻറ മാനവവിഭവശേഷി, സാങ്കേതിക വാണിജ്യ സാമ്പത്തിക ശേഷികളും ഉപഭോക്തൃ ബന്ധങ്ങളും ഖത്തർ പെേട്രാളിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ക്യു.പിയുടെയും മുൻതജാതിെൻറയും ലയനമെന്ന തന്ത്രപരമായ നീക്കത്തിലൂടെ താഴേത്തട്ടിലുള്ള കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഡൗൺസ്ട്രീം മേഖലയിൽ ഖത്തറിെൻറ ആഗോള മത്സരസ്ഥാനം വർധിപ്പിക്കുകയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.ക്യു.പിയുടെ മാർക്കറ്റിങ് ഏജൻറായി മുൻതജാതിനെ നിയമിച്ചെങ്കിലും ഒരു നിയമ സ്ഥാപനമായി മുൻതജാത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
2020 ജൂണിലാണ് ഖത്തർ പെേട്രാളിയത്തിെൻറയും മുൻതജാതിെൻറയും ലയനം ക്യു.പി പ്രഖ്യാപിച്ചത്.ഖത്തർ പെേട്രാളിയത്തിെൻറ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള പ്രയാണത്തിലെ നിർണായക നാഴികക്കല്ലാണ് ലയനമെന്നായിരുന്നു ക്യു.പി പ്രസിഡൻറും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅബിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.