തോറ്റാലെന്താ, ഖത്തർ പൊളിയാണ്
text_fieldsദോഹ: സ്കോർബോർഡിൽ ഖത്തർ തോറ്റുവെങ്കിലും, ലോകത്തെ ഏറ്റവും ശക്തരായ താരങ്ങൾ അണിനിരന്ന ടീമിനു മുന്നിൽ കരുത്ത് തെളിയിക്കുന്നതായിരുന്നു 'മറൂൺ' പടയാളികളുടെ പ്രകടനം. ഫറോയിൽ നടന്ന സൗഹൃദ പോരാട്ടത്തിൽ ഖത്തറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് പോർചുഗൽ തോൽപിച്ചത്. തോൽവിയിലും ഖത്തറിൻെറ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മുന്നേറ്റവും പിൻനിരയും ഗോൾ കീപ്പറുമെല്ലാം കരുത്തരായ താരങ്ങൾക്ക് മുന്നിൽ ഇടതടവില്ലാതെ പരീക്ഷിക്കപ്പെട്ട 90 മിനിറ്റിൽ മൂന്ന് ഗോളുകൾ മാത്രമേ വഴങ്ങിയുള്ളൂ എന്നതിൽ ആശ്വസിക്കാം.
ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് ലഭിച്ച ഏറ്റവും മികച്ചൊരു പരിശീലനം തന്നെയായിരുന്നു ഈ അങ്കം. ലോകതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച ആക്രമണവും, ശക്തമായ പ്രതിരോധം തീർത്ത ഖത്തർ ഡിഫൻസ് വാളും തമ്മിലായിരുന്നു അങ്കം.
കളിയുടെ 37ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ബൂട്ടിലൂടെ ആദ്യ ഗോൾ പിറന്നത്. എന്നാൽ, അതിന് മുേമ്പ ആ ബൂട്ടിൽ നിന്നും പിറന്ന ഉജ്വലമായ ഒരുപിടി മുന്നേറ്റങ്ങൾ ഖത്തർ നിഷ്പ്രഭമാക്കി. അഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്കിനു മുന്നിൽ വൽമതിൽ തീർത്തുകൊണ്ട് ഖത്തർ പ്രതിരോധമൊരുക്കി. തൊട്ടുപിന്നാലെ, ക്രിസ്റ്റ്യാനോയും ആന്ദ്രെ സിൽവയും നടത്തിയ മിന്നൽ ആക്രമണത്തിൽ നിന്നും ഉജ്വലമായ ഡൈവിങ്ങിലൂടെ പന്ത് തട്ടിയകറ്റിയയും, 33ാം മിനിറ്റിൽ ഹാഫ്വോളിയിലൂടെ വലകുലുക്കാനൊരുങ്ങിയ ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽ പന്ത് തൊടും മുേമ്പ പറന്ന് ഡൈവ് ചെയതും ഗോളി സാദ് അൽ ഷീബ് ഖത്തറിൻെറ പ്രതീക്ഷയായി ഉയർന്നു.
ജോ മരിയ, സിൽവ, കാർവാലോ തുടങ്ങിയ പ്രധാനികൾക്കൊപ്പം പോർചുഗൽ നടത്തിയ ഇടതടവില്ലാത്ത ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്താണ് ബസാം അൽ റാവിയും, അബ്ദുൽ കരിം ഹസനും, താരിക് സൽമാനുമെല്ലാം ഖത്തർ വലകാത്തത്. നിരന്തരമായ ആക്രമണങ്ങൾക്കിടയിലെ ഏതാനും പിഴവുകൾ എതിരാളികൾ ഗോളാക്കി കളി ജയിച്ചെങ്കിലും ലോകകപ്പിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലോക ഏഴാം നമ്പറുകാർക്കെതിരായ പ്രകടനം.
37ാം മിനിറ്റിൽ ഇടതുവിങ്ങിലൂെടയെത്തിയ യുനൈറ്റഡിലെ കൂട്ടുകാരൻ ഡീഗോഗോ ഡാൽറ്റോ നൽകിയ ഹെഡർ േക്രാസ് അൽറാവിക്ക് ക്ലിയർ ചെയ്യാനാവാതെ പോയപ്പോൾ, പിന്നിലുണ്ടായിരുന്നു ക്രിസ്റ്റ്യാനോ വലയിലേക്ക് തട്ടിയിട്ടു. ഒരു ഗോളിൻെറ ലീഡുമായാണ് ഒന്നാം പകുതി പിരിഞ്ഞത്. തൊട്ടുപിന്നാലെ, ക്രിസ്റ്റ്യാനോയെ പിൻവലിച്ച് റാഫേൽ ലിയോയെ കോച്ച് കളത്തിലിറക്കി. 48ാം മിനിറ്റിൽ വില്യംകാർവലോയുടെ ഹെഡ്ഡർ ഖത്തർ ഗോളി സാദ് ഷീബ സേവ് ചെയ്തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ജോ ഫോണ്ടെ വലയിലാക്കി. 90ാം മിനിറ്റിൽ ആന്ദ്രെ സിൽവയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഇതിനിടയിൽ അൽമുഈ അലിയുടെയും, അക്രം അഫീഫിയുടെയും ഒറ്റപ്പെട്ട ആക്രമണങ്ങളിൽ ഖത്തറിൻെറ മുന്നേറ്റം അവസാനിച്ചു.
ഖത്തറിനെതിരായ മത്സരത്തിലൂടെ 181ാം ദേശീയ മത്സരം കളിച്ച ക്രിസ്റ്റ്യാനോ പുതിയൊരു യൂറോപ്യൻ റെക്കോഡും കുറിച്ചു. 180 മത്സരം കളിച്ച സ്പാനിഷ് താരം സെർജിയോ റാമോസിനെ മറികടന്നാണ് താരം പുതിയ റെക്കോഡിന് അവകാശിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.