പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഖത്തർ പോസ്റ്റ്
text_fieldsഖത്തർ പോസ്റ്റ് പുറത്തിറക്കിയ പുതിയ സ്റ്റാമ്പ്
ദോഹ: ജൂആൻ ബിൻ ജാസിം ഡിഫൻസ് അക്കാദമി സ്ഥാപിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ‘ഖത്തർ പോസ്റ്റ്’. അക്കാദമിയുടെ പ്രാധാന്യവും പ്രതിരോധം, സുരക്ഷ വശങ്ങൾ ഉൾപ്പെടെയുള്ള അതിന്റെ സൈനിക ശാസ്ത്ര മേഖലകളിലെ പങ്കും ഉയർത്തിക്കാട്ടിയാണ് ദശവാർഷികത്തിൽ ഖത്തർ പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
അക്കാദമി ലോഗോ, നാഷനൽ ഡിഫൻസ് കോളജ് ലോഗോ, ജോയൻറ് സ്റ്റാഫ് ആൻഡ് കമാൻഡ് കോളജ് ലോഗോ, അക്കാദമി കെട്ടിടം എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് സ്റ്റാമ്പുകളുടെ സെറ്റാണ് പുറത്തിറക്കിയത്. സെറ്റിന്റെ വില 20 റിയാലാണ്. 5000 സുവനീർ കാർഡുകളും ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
സുവനീർ കാർഡിന് 10 റിയാലാണ് വില. ശേഖരിക്കാൻ താൽപര്യമുള്ളവർ ഖത്തർ പോസ്റ്റിന്റെ കോർണിഷിലെ പ്രധാന കെട്ടിടത്തിലെത്തി ഫിലാറ്റലിക് ഓഫിസിൽനിന്നും പണമടച്ച് സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.