ഖത്തറിനെ ഹൃദയത്തിലേറ്റി പ്രവാസികൾ
text_fieldsദോഹ: ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി ഖത്തറിനെ നെഞ്ചോട് ചേർത്ത് പിടിച്ച് രാ ജ്യത്തെ പ്രവാസി സമൂഹവും. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഏഷ്യൻ പ്രവാസി സമ ൂഹങ്ങൾക്കായി സംഘാടക സമിതിയും ആഭ്യന്തരമന്ത്രാലയമടക്കമുള്ള സർക്കാർ സ്ഥാപനങ ്ങളും വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സാംസ്കാരിക, കലാ പരിപാടികളിലായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ലുസൈൽ സ്പോർട്സ് കോംപ്ലക്സ്, വക്റ സ്പോർട്സ് ക്ലബ്, ബർവ അൽ ബറാഹ, ഏഷ്യൻ അക്കമഡേഷൻ സിറ്റി, ഏഷ്യൻ ടൗൺ, ശഹാനിയ, ബർവ റിക്രിയേഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറിയത്. സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ വിവിധ കമ്മ്യൂണിറ്റികൾ സംഘടിപ്പിച്ച കൾച്ചറൽ പരേഡുകളും സ്കൂൾ വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും വൻ വിജയകരമായിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ വിവിധയിടങ്ങളിലായി പരിപാടികളിൽ പങ്കെടുത്തു.
ലുസൈൽ സ്പോർട്സ് കോംപ്ലക്സ്
18 ഏഷ്യൻ സ്കൂളുകളിൽ നിന്നായി 7200 വിദ്യാർഥികൾ പങ്കെടുത്ത ദേശീയദിന മാർച്ചായിരുന്നു മുഖ്യപരിപാടി. 10 മണിക്ക് ആരംഭിച്ച മാർച്ചിൽ ഖത്തരി ഉൽപന്നങ്ങളുടെ മാതൃകകളും ഖത്തരി പൈതൃകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ പെയിൻറിംഗുകളും ഇമ്പമേകി. 2022 ലോകകപ്പുമായി ബന്ധപ്പെട്ട പെയിൻറിംഗുകളും പ്ലോട്ടുകളും പ്രത്യേക ശ്രദ്ധയാകർഷിച്ചു. വിവിധ പ്രമേയങ്ങളിലൂന്നിക്കൊണ്ടുള്ള പ്രദർശനങ്ങളും സംഗീത പരിപാടികളും വിദ്യാർഥികൾ അവതരിപ്പിച്ചു. പരിപാടിയുടെ മേൽനോട്ട ചുമതലയുള്ള ലെഫ്. കേണൽ മുബാറക് സാലിഹ് അൽ കുവാരി പങ്കെടുത്തു. വിദ്യാലയങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മിഫ്താഹ് ഉപഹാരം നൽകി.
അൽ വക്റ ക്ലബ്
ഖത്തർ കെ എം സി സിയുടെ ആഭിമുഖ്യത്തിൽ വക്റ ക്ലബിൽ നടന്ന ദേശീയദിന പരിപാടിയിൽ നിരവധി പേർ പെങ്കടുത്തു. ഇന്ത്യൻ പതാകയും ഖത്തർ പതാകയും ചേർത്ത് തയ്പിച്ച വസ്ത്രങ്ങൾ ധരിച്ച് യുവാക്കളും കുട്ടികളും വിദ്യാർഥികളും പരിപാടികളിൽ അണിനിരന്നു. വൈകിട്ട് മൂന്നിനാണ് പരിപാടി ആരംഭിച്ചത്. രാജ്യത്തെ മലയാളികൾക്ക് പുറമേ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ മറ്റു അംഗങ്ങളും മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരും സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. വക്റ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നടന്ന സാംസ്കാരിക, കലാ പരിപാടികളിൽ വിദ്യാർഥികളും വിവിധ കമ്മ്യൂണിറ്റി ടീമുകളും വൈവിധ്യമാർന്ന പരിപാടികളവതരിപ്പിച്ചു. പാക്കിസ്ഥാനിലെ പ്രമുഖ സംഗീതജ്ഞരുടെയും ഗായകരുടെയും സംഗീത വിരുന്ന് സദസ്സിന് ആനന്ദമേകി. വിവിധ ബോധവത്കരണ പരിപാടികളും നടത്തി. ഡ്രഗ് കൺേട്രാൾ ജനറൽ ഡയറക്ടറേറ്റ്, മനുഷ്യാവകാശ സമിതി തുടങ്ങിയവർ പരിപാടികളവതരിപ്പിച്ചു.
ദോഹ ഇൻഡസ്ട്രിയൽ ഏരിയ
ഇൻഡ്സ്ട്രിയൽ ഏരിയയിലെ മൂന്നിടങ്ങളിലായി നടന്ന പരിപാടികളിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഏഷ്യൻ അക്കമഡേഷൻ സിറ്റിയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ഇന്ത്യൻ, ശ്രീലങ്കൻ, നേപ്പാൾ, ബംഗ്ലാദേശ് കമ്മ്യൂണിറ്റികളിൽ നിന്നുള്ള പാരമ്പര്യ നൃത്ത പരിപാടികളും സാംസ്കാരിക, കലാപരിപാടികളും അരങ്ങേറി. ബർവ അൽ ബറാഹ, ഏഷ്യൻ ടൗൺ, എന്നിവിടങ്ങളിൽ നടന്ന പരിപാടികളിലും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ക്രിക്കറ്റ് േപ്രമികൾക്കായി സംഘടിപ്പിച്ച ഏഷ്യൻ സ്റ്റാർ ഇലവനും ഖത്തർ ഇലവനും തമ്മിലുള്ള മത്സരം ആവേശമായി. ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് യൂസുഫ് ജഹാം അൽ കുവാരി, ഇന്ത്യൻ അംബാസഡർ പി കുമരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അൽഖോറിലെ ബർവ കോംപ്ലക്സിലും ശഹാനിയയിലും നടന്ന പരിപാടികളിലും നിരവധി ആളുകളാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ശഹാനിയയിൽ ആഭ്യന്തരമന്ത്രാലയത്തിെൻറ പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.