സിഷെൽസിൽ ആശുപത്രിയൊരുക്കി ഖത്തർ
text_fieldsദോഹ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സിഷെൽസിലേക്ക് ഖത്തറിെൻററ സഹായ ഹസ്തം. കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രതിസന്ധി നേരിടുന്ന സിഷെൽസിൽ 60 കിടക്കകളോട് കൂടിയ ഫീൽഡ് ആശുപത്രി തയാറാക്കി. പ്രതിരോധ മന്ത്രാലയത്തിെൻറ സഹായത്തോടെ ഖത്തർ ഡെവലപ്മെൻറ് ഫണ്ടാണ് എയർ ബ്രിഡ്ജ് വഴി സിഷെൽസിലേക്കുള്ള സഹായമെത്തിച്ചത്.
സിഷെൽസിലെത്തിച്ച ഫീൽഡ് ആശുപത്രി, ഹെൽത്ത് കെയർ ഏജൻസി സി.ഇ.ഒ ഡാനി ലുവാങെ, വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിഭാഗം മേധാവി ലിൻഡി ഏണസ്റ്റ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കോവിഡ് പ്രതിസന്ധികളിൽ പെട്ടുഴലുന്ന സഹോദര, സൗഹൃദ രാഷ്ട്രങ്ങളിലേക്കുള്ള ഖത്തറിെൻറ സഹായങ്ങളുടെ ഭാഗമായാണ് സിഷെൽസിൽ ആശുപത്രി ഒരുക്കിയത്.
കോവിഡ് തീർത്ത പ്രതിസന്ധികൾക്കെതിരായ ഖത്തറിെൻറ പോരാട്ടങ്ങളുടെ ഭാഗമായാണ് ഇതെന്ന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി പറഞ്ഞു. ലോക ജനതയെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിക്കെതിരായ പോരാട്ടങ്ങളിൽ ഖത്തർ മുൻപന്തിയിലാണ്. നിരവധി രാജ്യങ്ങളിലേക്കാണ് ഖത്തർ ഇതിനകം അടിയന്തര മെഡിക്കൽ സഹായമെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.