ഖത്തർ തെളിയിച്ചു: ലോകകപ്പ് ട്രയൽ റണ്ണായി അമീർ കപ്പ് ഫൈനൽ സംഘാടനം
text_fieldsദോഹ: 13 മാസം അപ്പുറമുള്ള വിശ്വമേളയിലേക്ക് ഖത്തറിെൻറ ട്രയൽ റണ്ണിെൻറ തുടക്കമായിരുന്നു അമീർ കപ്പ് ഫൈനലും അൽ തുമാമ സ്റ്റേഡിയം ഉദ്ഘാടനവും. 40,000 കാണികളെത്തിയ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങ്, ഭംഗിയായി സമാപിച്ചതോടെ ഖത്തർ ലോകത്തിനു നൽകുന്ന സന്ദേശം ലോകകപ്പിെൻറ ഒരുക്കങ്ങളിലെ സമ്പൂർണതയാണ്. ലോകകപ്പിെൻറ ഒരു വർഷ കൗണ്ട് ഡൗണിലേക്ക് നവംബറിൽ തുടക്കം കുറിക്കാനിരിക്കെയാണ് ട്രയൽ റൺ തുടങ്ങിയത്. അടുത്ത മാസം കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പ് കൂടിയാവുന്നതോടെ, നടപടികളിൽ മിനി ലോകകപ്പായി മാറും.
ഫാൻ ഐഡി തന്നെയായിരുന്നു അമീർ കപ്പിനായി ഖത്തർ ഒരുക്കിയ ആദ്യപരീക്ഷണം. ടിക്കറ്റ് എടുത്ത് ഗാലറിയിൽ കയറുന്നതിന് പകരം, ഫോട്ടോ പതിച്ച്, പ്രവേശന ഗേറ്റും ഇരിപ്പിട നമ്പറും അടയാളപ്പെടുത്തിയ ഡിജിറ്റൽ ഫാൻ ഐഡി പരീക്ഷണാടിസ്ഥാനത്തിൽ ഖത്തർ കുറ്റമറ്റരീതിയിൽതന്നെ നടപ്പാക്കി. ടിക്കറ്റ് എടുത്തവർക്കെല്ലാം ക്യൂ. പോസ്റ്റ് വഴിയും നേരിട്ടുമായി ഫാൻ ഐഡി നൽകുന്നതിലും സ്റ്റേഡിയത്തിലെ പ്രവേശനം സുഗമമാക്കുന്നതിലും വിജയിച്ചു. ദോഹ മെട്രോയിലെയും കർവ ബസിലെയും ടിക്കറ്റ് പാസായും ഫാൻ ഐഡി ഉപയോഗിക്കാൻ അവസരം നൽകി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിൽ ചെക് പോയൻറിൽ സ്വൈപ് ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്താനായിരുന്നു ഇത്. പതിവ് ടിക്കറ്റ് പരിശോധനാ രീതികളെല്ലാം മാറ്റിമറിച്ച ഫാൻ ഐഡി ലോകകപ്പിെൻറ സാങ്കേതിക തികവൊത്ത ചാമ്പ്യൻഷിപ്പാക്കിമാറ്റാനുള്ള യാത്രയിൽ നിർണായകമായി. റഷ്യ ലോകകപ്പിലാണ് പ്രാദേശിക സംഘാടകർ ആദ്യമായി ഫാൻ ഐഡി അവതരിപ്പിക്കുന്നത്.
എന്നാൽ, വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന അനുമതി മാത്രമായിരുന്നു അന്ന് ഏർപ്പെടുത്തിയത്. അമീർ കപ്പ് ഫൈനൽ എന്ന ഒരു മത്സരത്തിലേക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഫാൻ ഐഡി അറബ് കപ്പിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രാബല്യത്തിൽ വരും. ടൂർണമെൻറിന് കിക്കോഫ് കുറിക്കുന്ന നവംബർ 30 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിൽ രാജ്യത്തിന് പുറത്തുനിന്നുമുള്ള കാണികളെ പ്രതീക്ഷിക്കുന്ന ഖത്തർ ഓരോ കാണികൾക്കും പ്രത്യേക തിരിച്ചറിയൽ രേഖയായി ഫാൻ ഐഡി കാർഡ് മാറും.
ഗതാഗത സംവിധാനത്തിലെ കാര്യക്ഷതമായിരുന്നു മറ്റൊരു പരീക്ഷണ വിജയം. ഫാൻ ഐഡി ഉപയോഗിച്ച് മെട്രോയിൽ സൗജന്യ യാത്രചെയ്യാമെന്ന വാഗ്ദാനം കാണികൾ നന്നായി ഉപയോഗപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച മുതൽതന്നെ ഫ്രീസോണിലേക്കുള്ള മെട്രോകളിൽ തിരക്കായി മാറി. സ്റ്റേഷനിൽനിന്ന് പ്രത്യേകം ഏർപ്പെടുത്തിയ കർവ ബസ് സ്േറ്റഷനിലേക്കുള്ള യാത്രാസൗകര്യവും സജീവമായി. സ്റ്റേഡിയത്തിലോ സമീപങ്ങളിലോ വലിയ ബഹളവും തിരക്കുമില്ലാതെ മത്സരം സജ്ജീകരിച്ചാണ് സംഘാടകർ കൈയടി നേടിയത്.
76െൻറ രഹസ്യം
ദോഹ: അമീർ കപ്പ് ഫൈനലിൽ അൽ സദ്ദിെൻറ കിരീട വിജയത്തിനു പിന്നാലെ ഗാലറിയിൽ ഉയർന്നുവന്ന 76ാം നമ്പർ കൗതുകമായിരുന്നു. അൽ സദ്ദ് ആരാധകർ ഉയർത്തിയ പ്ലക്കാഡ് മറ്റ് കാണികളിലും ആശ്ചര്യമായി. എന്നാൽ, സദ്ദിെൻറ 76ാം കിരീടവിജയത്തിെൻറ സൂചനയാണിതെന്ന സത്യം പിന്നീടാണ് പുറത്തറിയുന്നത്. അമീർ കപ്പിൽ ടീമിെൻറ 18ാം കിരീടമായിരുന്നെങ്കിലും ചരിത്രത്തിൽ ആകെ നേടിയ കിരീടങ്ങളുടെ എണ്ണം 76 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.