ഖത്തര്‍; മത്സരയോട്ടത്തിന് ശിക്ഷ ‘തവിടുപൊടി’
text_fieldsദോഹ: പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുംവിധം നിയമലംഘനം നടത്തി പൊതുനിരത്തിൽ മത്സരയോട്ടം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച് ഖത്തർ ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയം അധികൃതർ വിഡിയോ പങ്കുവെച്ചാണ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. പൊതുനിരത്തിൽ മത്സരയോട്ടം നടത്തിയ വാഹനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.
സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിയതോടെ വാഹനം തിരിച്ചറിഞ്ഞ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. പിന്നാലെ അറസ്റ്റും കോടതിനടപടികളുമായി. കുറ്റക്കാർക്ക് തടവുശിക്ഷ വിധിച്ച കോടതി, വാഹനം നശിപ്പിക്കാനും ഉത്തരവിട്ടു. തുടർന്നാണ് ഇരു ആഡംഭര വാഹനങ്ങളും തൂക്കിയെടുത്ത് യന്ത്രത്തിൽ നിക്ഷേപിച്ച് തവിടുപൊടിയാക്കിയത്.
തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കരികിൽ ആളുകൾ ആർപ്പുവിളിക്കുന്നതും വിഡിയോ ദൃശ്യത്തിൽ കാണാമായിരുന്നു. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്നരീതിയില്‍ നിരത്തില്‍ വാഹനമോടിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി. ഒരു മാസം മുതൽ മൂന്നുവർഷം വരെ തടവും 10,000 റിയാൽ കുറയാതെയും പരമാവധി 50,000 റിയാൽവരെയും പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.