പ്രളയബാധിതരായ പ്രവാസികള്ക്ക് സഹായം: കൾച്ചറൽ ഫോറം നിവേദനം നൽകി
text_fieldsദോഹ: പ്രളയ ബാധിതരായ ഖത്തറിലെ പ്രവാസികളെ വിവിധ മേഖലകളിൽ സഹായിക്കണമെന്ന് ആവശ്യെപ്പട്ട് കൾച്ചറൽ ഫോറം നോർക്ക റൂട്സിന് നിവേദനം നൽകി. പ്രസിഡൻറ് ഡോ. താജ് ആലുവ നോർക്ക ഡയറക്ടർ സി.വി റപ്പായിക്ക് നിവേദനം കൈമാറി. പ്രളയ ബാധിതർക്ക് സർക്കാർ തലത്തിൽ ലഭ്യമാകുന്ന നഷ്ടപരിഹാരം പരമാവധി വേഗതയിൽ പ്രവാസികൾക്ക് കൂടി ലഭ്യമാകാൻ നടപടി ഉണ്ടാകണമെന്ന് നിവേദനത്തിൽആവശ്യപ്പെട്ടു.
നഷ്ടപരിഹാരം ലഭ്യമാക്കാനും അതിെൻറ തുടർനടപടികൾക്കുമായി നോർക്കക് കീഴിൽ പ്രത്യേക സെൽ രൂപീകരിക്കുക, പ്രളയത്തിൽ അകപ്പെട്ട പ്രവാസികളുടെ വീടും കെട്ടിടങ്ങളും അനുബദ്ധ സ്ഥാപനങ്ങളും വാസ യോഗ്യമാണെന്ന് വിദഗ്ധരെകൊണ്ട് പരിശോധിപ്പിച്ച് സാക്ഷ്യപത്രം നൽകുക, വീട് പൂർണമായും നഷ്ടപ്പെട്ട പ്രവാസികളുടെ ഭവന ലോണുകൾ എഴുതി തള്ളുക, ഭാഗിക നാശം സംഭവിച്ചവർക്കും മക്കളുടെ പഠനത്തിന് വിദ്യഭ്യാസ വായ്പ ഉള്ളവർക്കും തിരിച്ചടവ് സമയം നീട്ടി നൽകുക, പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് നാട്ടിലേക്ക് വരാതെ തന്നെ രേഖകൾ ശരിയാക്കാനുള്ള സംവിധാനം ഒരുക്കുക, നഷ്ടപരിഹാര നിർണയത്തിൽ എൻ.ആർ.കെ പരിഗണനയിൽ പ്രവാസികൾ ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുക,
വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ ഉള്ള പ്രവാസി ക്ഷേമ പദ്ധതികളിൽ നിന്നും ആശ്വാസ ധനസഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. നിരവധി പ്രവാസികൾ നിവേദനത്തിൽ ഒപ്പുവെച്ചു. നേരത്തെ കൾച്ചറൽ ഫോറം ആഭിമുഖ്യത്തിൽ പ്രളയ ബാധിതരായ പ്രവാസികളുടെ സംഗമം നടത്തിയിരുന്നു. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറുമാരായ ശശിധര പണിക്കർ, സുഹൈൽ ശാന്തപുരം, സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.