സംസ്കൃതി കേരളോത്സവം ആഘോഷിച്ചു
text_fieldsദോഹ: ഈ വർഷത്തെ കേരളോത്സവം ഖത്തർ സംസ്കൃതി വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. മൂന്ന് മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ, സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാര ജേത്രി ദിവ്യ പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മലയാളം മിഷൻ ലോക മലയാള ദിനത്തോട് അനുബന്ധിച്ചു തയാറാക്കിയ ഭാഷാ പ്രതിജ്ഞ ലോക കേരള സഭാ അംഗം പി.എൻ ബാബുരാജൻ ചൊല്ലിക്കൊടുത്തു.
പുസ്തക പ്രകാശനം, എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്കൃതി അംഗങ്ങളുടെ മക്കൾക്ക് അനുമോദനം തുടങ്ങിയവ നടന്നു. സംഘഗാനം, ഭരതനാട്യം, തിരുവാതിര, സംഘനൃത്തം എന്നിവ അരങ്ങേറി. കേരളം അഭിമുഖീകരിച്ച പ്രളയവും, അതിനെ അതിജീവിച്ചു നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുന്ന നമ്മുടെ നാടിനെ അതിമനോഹരമായ സംഗീത ശില്പത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. ‘വിലക്കപ്പെട്ട സ്വപ്നങ്ങൾ’ കലാവിഷ്കാരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.