സ്തനാർബുദം: തെറ്റിദ്ധാരണയല്ല, വേണ്ടത് അറിവ്
text_fieldsദോഹ: രാജ്യത്ത് ലോകകാൻസർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പൊതുജനാരോഗ്യമ ന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം സ്തനാർബുദം ആണ് ഖത്തറിൽ ഏറെ കണ്ടുവരുന്നത്. 17.7 ശതമാനം വരുമിത്. ഇൗ കാൻസർ നേരത്തേ കണ്ടുപിടിച്ചാൽ ചികിൽസയിലൂടെ ഭേദമാക്കാനും ജീവ ൻ രക്ഷിക്കാനും കഴിയും. എന്നാൽ കാൻസറിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾ ഏെറ കഴിഞ്ഞായിരിക്കും സ്തനാർബുദത്തിെൻറ കാര്യത്തിൽ ഉണ്ടാവുക.
ഇതിനാൽ നേരത്തേ തന്നെ ‘മാമോഗ്രാം’ ടെസ്റ്റ് നടത്തി രോഗം ഉേണ്ടാ എന്ന് സ്ഥിരീകരിക്കണം. രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഖത്തർ കാൻസർ രജിസ്ട്രിയിലെ കണക്കുകൾ പ്രകാരം സ്ത്രീകളിലെ 39.4 ശതമാനം കാൻസറും സ്തനാർബുദം ആണെന്ന് പി.എച്ച്.സി.സിയിലെ സ്ക്രീനിങ് പ്രോഗ്രാം മാനേജർ ഡോ. ശൈഖ അബു ശൈഖ പറയുന്നു. സ്ത്രീകൾക്ക് കാൻസറുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണങ്ങൾ ഉണ്ട്. അവയും അതിനുള്ള വിശദീകരണവും.
1. മാമോഗ്രാം ടെസ്റ്റ് നടത്തുേമ്പാൾ ശരീരത്തിൽ ഏറെ കൂടുതൽ റേഡിയേഷൻ എത്തുന്നത് കാൻസറിന് കാരണമാകും?
-മാമോഗ്രാം ചെയ്യുേമ്പാൾ ഏറ്റവും കുറഞ്ഞ റേഡിയേഷൻ ആണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഏറ്റവും കുറഞ്ഞ രൂപത്തിലുള്ള ദോഷങ്ങളേ ശരീരത്തിന് ഉള്ളൂ. എന്നാൽ ഇൗ ടെസ്റ്റിലൂടെ കാൻസർ നേരത്തേ കണ്ടുപിടിക്കാം എന്നതിനാൽ ടെസ്റ്റിലൂടെ ഉണ്ടാകുന്ന ഫലം ഏറെ വലുതുമാണ്.
2. സ്തനാർബുദം ഉണ്ടായിരുന്ന സ്ത്രീയുടെ മകൾക്കും ഇൗ കാൻസർ വരും?
-ഇൗയൊരു സാധ്യത സംബന്ധിച്ച് ശാസ്ത്രീയമായ ഒരു പഠനത്തിലും തെളിവ് ലഭിച്ചിട്ടില്ല.
3. ശരീരത്തിൽ പൂശുന്ന സുഗന്ധങ്ങൾ (ഡിയോഡറൻറുകൾ) കാൻസറിന് കാരണമാകും?
-ഇവ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം കാൻസറിനുള്ള സാധ്യത കൂടുന്നില്ല. എന്നാൽ സ്ത്രീകൾ ഇത്തരം ഡിയോഡറൻറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിെൻറ ദുർഗന്ധം അകറ്റാനുള്ള ഡിയോഡറൻറുകൾ, അലൂമിനിയം അടങ്ങിയ പൗഡറുകൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മാമോഗ്രാം ടെസ്റ്റ് നടത്തുേമ്പാൾ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ കൃത്യമായ സ്ക്രീനിങ് നടക്കാത്ത അവസ്ഥക്ക് സാധ്യതയുണ്ട്.
4. സ്തനത്തിലെ മുഴ, തടിപ്പ് എന്നിവ കാൻസർ ആകുമോ?
-സ്ത്രീകളിൽ കൂടുതൽ ആയി കാണപ്പെടുന്ന കാൻസർ ആണ് സ്താനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ. സ്തനത്തിലുണ്ടാകുന്ന മിക്ക മുഴകളും തടിപ്പും സാധാരണഗതിയിൽ കാൻസർ ആകില്ല. ഇത്തരത്തിലുള്ള 80 ശതമാനം മുഴകളും പ്രശ്നമല്ല. എന്നാൽ വിദഗ്ധഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.
5. കാപ്പി കൂടുതലായി കുടിക്കുന്നത് കാൻസർ സാധ്യത കൂട്ടും?
-കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സ്തനത്തിെൻറ ആരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ കാപ്പി കൂടുതൽ കുടിക്കുന്നത് നല്ലതല്ല.
6. സ്തനാർബുദം കണ്ടെത്തിയാൽ സ്തനം പൂർണമായി എടുത്തുകളയേണ്ടി വരുമോ?
-സ്തനാർബുദമുള്ള എല്ലാവർക്കും സ്തനം എടുത്തുകളയുന്ന ശസ്ത്രക്രിയ നടത്താറില്ല. വിവിധ തരം സ്തനാർബുദങ്ങളാണ് ഉള്ളത്. സ്തനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ശസ്ത്രക്രിയകൾ ഉണ്ട്. ഇത് സ്തനത്തിലുള്ള ട്യൂമറിെൻറ വളർച്ച നോക്കിയാണ് തീരുമാനിക്കുക. രോഗത്തിെൻറ തുടക്കഘട്ടത്തിലുള്ള സ്ത്രീകൾക്ക് ശസ്ത്രക്രിയയിലൂടെ ട്യൂമർ മാത്രം എടുത്തുകളയുകയാണ് ചെയ്യുക. അല്ലെങ്കിൽ ഭാഗികമായി സ്തനം ഒഴിവാക്കൽ (lumpectomy, partial mastectomy) നടത്തും.
7. ക്രിത്രിമമായി സ്തനം വച്ചുപിടിപ്പിക്കുന്നത് രോഗത്തിന് കാരണമാകും?
-കാൻസറും ഇതും തമ്മിൽ ബന്ധമില്ല
8. സ്തനാർബുദം പകരുന്ന രോഗമാണ്?
-ഇത് ശരിയല്ല. സ്തനാർബുദം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല.
9. പുഷ് അപ്പ് ബ്രാകൾ ധരിക്കുന്നത് സ്തനാർബുദരതതിന് കാരണമാകും
-ഇത്തരം അടിവസ്ത്രം ധരിക്കുന്നത് രോഗത്തിന് കാരണമാകുമെന്നതിന് ശാസ്ത്രീയമായി തെളിവില്ല.
10. ചെറിയ സ്തനം ഉള്ളവർക്ക് കാൻസർ പിടിപെടില്ല?
-സ്തനത്തിെൻറ വലിപ്പവും സ്തനാർബുദവുമായി ഒരു ബന്ധവുമില്ല. രോഗസാധ്യത എല്ലാ സ്ത്രീകളിലും ഒരുപോലെയാണ്.
11ക്രിത്രിമമായി സ്തനം വച്ചവർക്ക് മാമോഗ്രാമിലൂടെ സ്തനാർബുദ പരിശോധന നടത്താനാകില്ല?
-ഇത്തരക്കാർക്കും മാമോഗ്രാം ടെസ്റ്റ് നടത്താം. എന്നാൽ ഇത്തരം സ്ത്രീകൾ ഇക്കാര്യം പരിശോധന നടത്തുന്നതിന് മുമ്പ് ക്ലിനിക് അധികൃതരോട് പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.