ശൈത്യകാല മാര്‍ക്കറ്റുകളിൽ പച്ചക്കറി സുലഭം
text_fields
ദോഹ: ശൈത്യകാല മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്ന ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. അ ല്‍ മസ്റൂഅ, അല്‍ഖോര്‍ ദഖീറ, അല്‍ വഖ്റ, അല്‍ ശമാല്‍ എന്നിവിടങ്ങളില്‍ മികച്ച കച്ചവടമാണ ് നടക്കുന്നതെങ്കിലും ഉത്പന്നങ്ങളുടെയൊന്നും കുറവ് എവിടേയും ഉണ്ടായിട്ടില്ല.
ശൈ ത്യകാല പച്ചക്കറി മാര്‍ക്കറ്റില്‍ സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങാനായി എത്തിച്ചേരുന്നത്. പ്രാദേശികമായി ഉത്പാദിപ്പിച്ച വ്യത്യസ്തതരം പച്ചക്കറികള്‍ താരതമ്യേന വിലക്കുറവില്‍ ലഭ്യമാകുന്നു എന്നതാണ് ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
ഫാമുകളില്‍ കാര്‍ഷികോത്പാദനം ഏറ്റവും മികച്ച നിലയില്‍ നടക്കുന്ന കാലമായതിനാല്‍ വ്യത്യസ്തയിനം പച്ചക്കറികള്‍ ലഭ്യമാകുന്നുണ്ട്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷികകാര്യ വിഭാഗത്തിന് കീഴിലാണ് ശൈത്യകാല പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
താങ്ങാവുന്ന വിലയില്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നും നേരിട്ട് ഉപഭോക്താവിെൻറ കൈകളിലേക്ക് എത്തുന്നുവെന്നത് ഇവിടെയെത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കാമെന്നതും ഇടനിലക്കാരുടെ ആവശ്യമില്ലെന്നതും ഉത്പാദകരേയും ആകര്‍ഷിക്കുന്നുണ്ട്.
താപനിലയില്‍ വലിയ വര്‍ധനവ് അനുഭവപ്പെടുന്ന മെയ് മാസത്തില്‍ റമദാന് മുമ്പായി ശൈത്യകാല മാര്‍ക്കറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു. 2019-20 വര്‍ഷത്തെ ശൈത്യകാല മാര്‍ക്കറ്റുകള്‍ പുതിയ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളില്ലാത്ത പ്രദേശങ്ങള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം മാർക്കറ്റുകളിലൂടെ എളുപ്പത്തിൽ വിൽക്കാനാകും. ചെറുകിട ഫാമുകൾക്ക് ഇത് ഏറെ സഹായകരമാണ്. ഇതുവഴി അവരുടെ ഉത്പാദനം വര്‍ധിപ്പിക്കുകയെന്നതും ശൈത്യകാല മാര്‍ക്കറ്റുകളുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.