തുമാമ സ്റ്റേഡിയം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയായി
text_fields
ദോഹ: 2022 ഖത്തര്‍ ലോകകപ്പിെൻറ സ്റ്റേഡിയങ്ങളിലൊന്നായ അല്‍ തുമാമ സ്റ ്റേഡിയത്തിെൻറ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയായി.
മേല്‍ക്കൂരയു ടെ പ്രധാന ഘട്ടങ്ങളായ തൂണുകളും കംപ്രഷന്‍ റിംഗുകളും പൂര്‍ത്തിയാക്കുന്ന തോടെ സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചേരുമെന്ന് അല്‍ തുമാമ സ്റ്റേഡിയം പ്രൊജക്ട് മാനേജര്‍ സഊദ് അല്‍ അന്‍സാരി പറഞ്ഞു.
പിന്നീടാണ് എല്ലാം കൂട്ടിയോജിപ്പിച്ചിട്ടുള്ള വന്‍ ഉയര്‍ത്തല്‍ നടക്കുക. 80 ഹൈഡ്രോളിക്ക് ജാക്കുകളും 10 ഹൈഡ്രോളിക് പമ്പുകളും ചേര്‍ത്ത് സങ്കീര്‍ണ്ണമായ 727 ടണ്‍ കേബിള്‍ നെറ്റ് ഉയര്‍ത്തും. ഇതിനായി ഏഴ് മുതല്‍ 14 ദിവസം വരെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം 2285 ടണ്‍ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ഏകദേശം 38400 ചതുരശ്ര മീറ്റര്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. യു എസ് എ, സ്പെയിന്, ജപ്പാന്, സൗത്ത് കൊറിയ, ലക്സംബര്‍ഗ്, തുര്‍ക്കി, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നാണ് തുമാമ സ്റ്റേഡിയത്തിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചത്. ഖത്തറിലേയും മിന മേഖലയിലേയും പുരുഷന്മാര് അണിയുന്ന തലപ്പാവായ ഗഹ്ഫിയയില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍ തുമാമ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ഖത്തരി ആര്‍ക്കിടെക്ട് ഇബ്രാഹിം മുഹമ്മദ് ജൈദയാണ് രൂപകല്‍പ്പനയുടെ പിന്നിൽ.
നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ശേഷി ലോകകപ്പിന് ശേഷം ഇരുപതിനായിരമായി കുറക്കും. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഇരുപ തിനായിരം സീറ്റുകള്‍ പിന്നീട് നൽകും. അടുത്ത വര്‍ഷത്തോടെയാണ് തുമാമ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.