വിദ്യാഭ്യാസം മധുരമാക്കാൻ പഠന-പാഠ്യ നിർവഹണ സംവിധാനം
text_fieldsദോഹ: പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉന്നത വി ദ്യാഭ്യാസ മന്ത്രാലയം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കൈപുസ്ത കങ്ങൾ തയാറാക്കി. മന്ത്രാലയത്തിെൻറ കരിക്കുലം വകുപ്പിെൻറ ഇ-ലേണി ങ് സംവിധാനവുമായി ബന്ധപ്പെട്ടാണിത്. പുതിയ സംവിധാനത്തിെൻറ വിവിധ ഗുണങ്ങൾ, അവ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയവ വിശദീകരിക്കുന്നവയാണ് ഇൗ സഹായപുസ്തകങ്ങൾ. സ്കൂളുകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധെപ്പട്ട് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മന്ത്രാലയം അറിവ് നൽകുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് പുതിയ പഠന-പാഠ്യ നിർവഹണ സംവിധാനം (ലേണിങ് മാനേജ്മെൻറ് സിസ്റ്റം-എൽ.എം.എസ്) നടപ്പാക്കുന്നത്.
ഇൗ വിഭാഗത്തിലുള്ള പുസ്തകത്തിൽ അധ്യാപകർ, രക്ഷിതാക്കൾ, സ്കൂളുകൾ എന്നിവർക്ക് സ്വീകരിക്കാവുന്ന ആധുനിക അന്താരാഷ്ട്ര വിദ്യാഭ്യാസ കാര്യങ്ങളും സംവിധാനങ്ങളുമാണ് പ്രതിപാദിക്കുന്നത്. സമയവും അധ്വാനവും ഏറെ ലാഭിക്കാൻ കഴിയുന്ന വിവിധ വിദ്യാഭ്യാസ രീതികളും മാർഗങ്ങളുമാണ് പുസ്തകത്തിൽ ഉള്ളത്. എവിടെനിന്നും എപ്പോൾ വേണമെങ്കിലും സ്വായത്തമാക്കാൻ കഴിയുന്ന രീതികളാണിവ. സ്കൂൾ അധ്യാപകരുമായി ആശയവിനിമയം നടത്താനുള്ള മാർഗങ്ങൾ, ആധുനിക വിദ്യാഭ്യാസ രീതികൾ ഉപയോഗിച്ച് ലോകത്ത് നടക്കുന്ന വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾ സംബന്ധിച്ച് അറിയാനും എൽ.എം.എസിലൂടെ എല്ലാവർക്കും കഴിയും. ഹോംവർക്കുകൾ, പ്രശ്നങ്ങൾ പെെട്ടന്ന് പരിഹരിക്കാനുള്ള അറിവ് നൽകൽ, വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ആളുകൾ തമ്മിലുള്ള ബന്ധം ശക്തമാക്കൽ എന്നിവയും എൽ.എം.എസ് ഉണ്ട്. കുട്ടികൾക്ക് ശാസ്ത്രവിഷയങ്ങൾ, സാഹിത്യവിഷയങ്ങൾ, ഹോംവർക്കുകൾ, അസൈൻമെൻറുകൾ, വ്യക്തിവിവരങ്ങൾ മാറ്റൽ, ആധുനിക വിദ്യാഭ്യാസ രീതികളിലുള്ള മാറ്റങ്ങൾ അറിയൽ എന്നിവക്കും പുതിയ സംവിധാനം പ്രയോജനകരമാണ്.
കുട്ടികളുമായി ബന്ധെപ്പട്ട വിവിധ വിവരങ്ങൾ രക്ഷിതാക്കൾക്ക് അപ്പപ്പോൾ അറിയാനും എൽ.എം.എസിലൂടെ കഴിയും. കുട്ടികളുടെ ക്ലാസിലെ ഹാജർ, വിദ്യാഭ്യാസ നിലവാരം, ക്ലാസുകളിലെ പെരുമാറ്റം, സ്കൂൾ റിപ്പോർട്ടുകൾ എന്നിവയും ഇതിലൂടെ രക്ഷിതാകൾക്ക് അറിയാം. അധ്യാപകരുമായി ആശയവിനിമയം നടത്താനും കഴിയും. സ്കൂൾ അറിയിപ്പുകൾ, കുട്ടികൾക്ക് നൽകുന്ന അസൈൻമെൻറുകൾ അറിയൽ എന്നിവക്കും പ്രയോജനകരമാണ്. ക്ലാസുകളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ അധ്യാപകർക്ക് എളുപ്പത്തിൽ ചെയ്യാനും ഇതിലൂടെ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ക്ലാസ് ടെസ്റ്റുകൾ, പാഠ്യപ്രവർത്തനങ്ങൾ, ചോദ്യങ്ങൾ തയാറാക്കൽ, അസൈൻമെൻറുകൾ നൽകൽ, പഠനത്തിനുള്ള വിവിധ കാര്യങ്ങൾ തയാറാക്കൽ എന്നിവക്കും അധ്യാപകർക്ക് ലേണിങ് മാനേജ്മെൻറ് സിസ്റ്റത്തെ ആശ്രയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.