കോവിഡ്-19: നിരീക്ഷണത്തിന് ഖത്തറിൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി
text_fieldsദോഹ: കൊറോണ വൈറസ് (കോവിഡ്-19) ആഗോളതലത്തിൽ വ്യാപിച്ചതോടെ പരിശോധനകൾ ശക്തിപ്പെടുത്തിയ രാജ്യം, നിരീക്ഷണത്തിനായി കൂട ുതൽ സംവിധാനങ്ങളും ഏർപ്പെടുത്തി. ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾക്കിടെ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം, അണുബ ാധയുണ്ടെന്ന് സംശയിക്കുന്ന കേസുകൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നിരവധി അധിക നടപടികളാണ് സ്വീകരിച്ച ിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച ശിപാർശകൾ നടപ്പാക്കുന്നതിനു പുറമെയാണി ത്. ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ, ഇത്തരം രാജ്യങ്ങളിൽനിന്ന് കര, കടൽ, വ്യോമയാന മാർഗങ്ങളിലൂടെ എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാൻ ആരോഗ്യമന്ത്രാലയം വിവിധ വകുപ്പുകളുമായി ഏകോപിച്ച് പഴുതടച്ച നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനകം ഏർപ്പെടുത്തിയിട്ടുള്ളത്. ഐസൊലേഷൻ താമസം ആവശ്യമുള്ളവർക്കായി നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ എല്ലാ സൗകര്യങ്ങളോടുംകൂടി സജ്ജീകരിച്ചിരിക്കുന്നു. പനിയും ശ്വാസകോശ ലക്ഷണങ്ങളും ഉള്ളവരെ സ്ക്രീനിങ് ചെയ്യുന്നത് തുടരും.
അവരെ സാംക്രമിക രോഗങ്ങൾക്കുള്ള കേന്ദ്രത്തിലേക്ക് മാറ്റും. വൈറസ് ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നപക്ഷം മറ്റുള്ളവരുമായി റിപ്പോർട്ട് ചെയ്യുന്നതിനും അതോടൊപ്പം ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും തയാറെടുപ്പിെൻറ അളവ് ഉയർത്തുന്നതിനും ഉയർന്ന ജാഗ്രത പാലിക്കാൻ മന്ത്രാലയം ശ്രദ്ധാലുവാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ശക്തമായ സ്ക്രീനിങ് സംവിധാനം തുടരുകയാണ്. ഹമദ് രാജ്യാന്തര വിമാനത്താവളവുമായും ഖത്തർ എയർവേസുമായും സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം വൈറസ്ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ സ്ക്രീനിങ്ങിന് വിധേയമാക്കുന്നത്. അത്യാധുനിക തെർമൽ കാമറകളാണ് വിമാനത്താവളത്തിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മറ്റു യാത്രക്കാർക്ക് ബോധവത്കരണം നടത്തുന്നതിനും രോഗത്തിെൻറ ലക്ഷണങ്ങൾ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനും മന്ത്രാലയത്തിെൻറ ഭാഗത്തുനിന്ന് ശക്തമായ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലെത്തുന്ന എല്ലാ കപ്പലുകളും പരിശോധിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘമാണ് പഴുതടച്ച പരിശോധനക്കും സ്ക്രീനിങ്ങിനും നേതൃത്വം നൽകുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി റുവൈസ് തുറമുഖത്ത് കപ്പലുകളുടെ പ്രവേശനം കുറക്കുമെന്നും രാത്രി 10 മുതൽ രാവിലെ ഏഴുവരെ പ്രവേശനം തടയുമെന്നും ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി മവാനി ഖത്തർ ചൂണ്ടിക്കാട്ടി. വിവിധ ആഗോള, പ്രാദേശിക ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുസൃതമായി, ഇറാനിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നും ദോഹയിലെത്തുന്ന യാത്രക്കാരിൽ കൊറോണ വൈറസിെൻറ ലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഖത്തർ എയർവേസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ട്രാവൽ അലേർട്ട് വ്യക്തമാക്കുന്നു.
ദോഹയിലെത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ എത്രയും വേഗത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം. ചൈന, ദക്ഷിണ കൊറിയ, ഇറാൻ, സിംഗപ്പൂർ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും മന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്. കോവിഡ്-19ഉമായി ബന്ധപ്പെട്ട് ഇതുവരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സുതാര്യതയോടെ കൈമാറുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.