ഖത്തർ കാൽഗരി യൂനിവേഴ്സിറ്റി ഫീസുകൾ കുറച്ചു
text_fields
ദോഹ: നഴ്സിങ് കോഴ്സുകൾ പഠിപ്പിക്കുന്ന ഖത്തർ കാൽഗരി യൂനിവേഴ്സിറ്റിയിലെ ട് യൂഷൻ ഫീസുകൾ കുറച്ചു.
2019–2020 അധ്യയന വർഷം മുതൽ ഫീസുകൾ കുറച്ചതായി യൂനിവേഴ്സിറ്റി ഡ ീൻ ഡോ. ദെബോറ വൈറ്റ് അറിയിച്ചു. 2006ൽ യൂനിവേഴ്സിറ്റി തുറന്നതിന് ശേഷം ഇത് ആദ്യമായാ ണ് ഫീസ് കുറക്കുന്നത്. വിവിധ നഴ്സിങ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് കുറച്ചത് ഏറെ ഗുണം ചെയ്യും. വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡീൻ അറിയിച്ചു.
ബാച്ചിലർ ഒാഫ് നഴ്സിങ് (ബി.എൻ)–റെഗുലർ ട്രാക്ക് പ്രോഗ്രാം., ബാച്ചിലർ ഒാഫ് നഴ്സിങ് (ബി.എൻ)–പോസ്റ്റ് ഡിേപ്ലാമേ പ്രോഗ്രാം, മാസ്റ്റർ ഒാഫ് നഴ്സിങ് എന്നീ കോഴ്സുകളാണ് യൂനിവേഴ്സിറ്റിയിൽ ഉള്ളത്. ഇതിനകം 600ലധികം വിദ്യാർഥികൾ ഇവിടെ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്. യൂനിവേഴ്സിറ്റി തലത്തിൽ ഇതിൽ 15ശതമാനം ഖത്തരികളാണ്. പോസ്റ്റ് യൂനിവേഴ്സിറ്റി പ്രോഗ്രാമിൽ ഖത്തരികളുടെ എണ്ണം 40 ശതമാനം ആണ്. മാസ്റ്റർ ഡിഗ്രി, ഡോക്ടറേറ്റ് എന്നിവയടക്കമാണിത്. കനേഡിയൻ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് സ് ഥാപനം പ്രവർത്തിക്കുന്നത്.
നഴ്സിങ് മേഖലയിലെ ലോകോത്തര കോഴ്സുകൾ, പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് സ്ഥാപനത്തിൽ ഉള്ളത്. കനേഡിയൻ അധ്യാപകരുടെയും മറ്റ് വിദഗ്ധരുടെയും നീണ്ട നിരയും യൂനിവേഴ്സിറ്റിയിൽ ഉണ്ട്. ഇൗ വർഷത്തെ ബാച്ച്ലർ ഒാഫ് നഴ്സിങ് –ഡിേപ്ലാമ കോഴ്സിനുള്ള പ്രവേശന നടപടികൾ തുടങ്ങിയിട്ടുണ്ട്. ഒാൺലൈൻ വഴി അപേക്ഷിക്കാം. വിലാസം: http://www.ucalgary.edu.qa/. ഫോൺ: +974 44065222. ഹമദ് മെഡിക്കൽ കോർപറേഷനുമായി വിവിധ മേഖലകളിൽ കാൽഗരി യൂനിവേഴ്സിറ്റി സഹകരിക്കുന്നുണ്ട്. ഹമദിലെ വിവിധ ആശുപത്രികളിൽ ഇവിടെ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.