താമസസ്ഥലങ്ങൾ: സംശയങ്ങൾ തീർക്കാൻ ‘മൈ അഡ്രസ്’ സേവനം
text_fieldsദോഹ: താമസ സ്ഥലങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യത നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം ‘മൈ അഡ്രസ്’ സേവനം ആരംഭിച്ചു.
സ്ട്രീറ്റിെൻറ പേര്, ഇലക്ട്രിസിറ്റി നമ്പർ, സോണിെൻറ പേര്, സമീപപ്രദേശത്തിെൻറ പേര്, കെട്ടിട നമ്പർ, കോർഡിനേറ്റ്സ് എന്നീ ആറ് മാർഗങ്ങളിലൂടെ താമസക്കാർക്ക് തങ്ങളുടെ കൃത്യമായ സ്ഥലവും താമസിക്കുന്ന കെട്ടിടവും അറിയാനാകും.
999 നമ്പർ ഉപയോഗിച്ചുള്ള അടിയന്തര സേവനം ലഭ്യമാകുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, ബോർഡേഴ്സ് ആൻഡ് എക്സ്പാട്രിയറ്റ് അഫയേഴ്സ്, ഗതാഗത സേവനങ്ങൾ, മറ്റു സുരക്ഷ സേവനങ്ങൾ എന്നിവ വേഗത്തിലാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിെൻറ മൈ അഡ്രസ് സേവനം സഹായകമാകും. ഇലക്ട്രിസിറ്റി നമ്പർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സോൺ നമ്പർ, സ്ട്രീറ്റ് നമ്പർ, കൃത്യമായ സ്ഥലത്തിെൻറ പിൻ നമ്പർ എന്നിവ അറിയാനാകും. ആഭ്യന്തര മന്ത്രാലയത്തിെൻറ https://maps.moi.gov.qa/publicgis/indexen.html എന്ന പോർട്ടലിലൂടെയാണ് മൈ അഡ്രസ് സേവനം ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.