Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവന്ദേഭാരത്​:  ഖത്തറിൽ...

വന്ദേഭാരത്​:  ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 17 വിമാനങ്ങൾ

text_fields
bookmark_border
വന്ദേഭാരത്​:  ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 17 വിമാനങ്ങൾ
cancel

ദോഹ: വ​ന്ദേഭാരത്​ പദ്ധതിയിൽ ജൂലൈ മാസത്തിൽ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക്​ 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന്​ പുറമേ മുംബൈയിലേക്ക്​ നാല്​, ലഖ്​​നോ​, ​ൈഹദരാബാദ്​​, ചെന്നൈ​, ബംഗളൂരു എന്നിവിടങ്ങളിലേക്ക്​​ മൂന്നു വീതം​, കൊച്ചിയിലേക്ക്​ ഒന്ന്​ എന്നിങ്ങനെയാണ്​ കൂടുതലായി ഉൾ​െപ്പടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ്​ എല്ലാ സർവിസും നട​ത്തുന്നത്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത ആർക്കും രജിസ്​റ്റർ ചെയ്യു​േമ്പാൾ കിട്ടുന്ന ഇ.ഒ.​െഎ.ഡി നമ്പർ ഉപയോഗിച്ച്​ ഇൻഡിഗോയിൽ നിന്ന്​ നേരിട്ട്​​ വിമാന ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനാകും. നേരത്തേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിൽ വ​ന്ദേഭാരത്​ മിഷനിൽ 193 വിമാനങ്ങൾ ഉണ്ടാകുമെന്നാണ്​ അറിയിച്ചിരുന്നത്​. പിന്നീട്​ ഇത്​ 51 വിമാനങ്ങളായി കുറക്കുകയായിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം, ആവശ്യകത എന്നിവ അനുസരിച്ചാണ്​ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വേണമെങ്കിൽ ആവശ്യം കൂടുന്നതിനനുസരിച്ച്​ വിമാനങ്ങൾ ഇനിയും വരുമെന്നും എംബസി അധികൃതർ പറയുന്നു.

ഇനിയും രജിസ്​റ്റർ ചെയ്​തിട്ടില്ലാത്തവർ https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലേക്കുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഭാവിയിലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിത്​. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ്​ വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്​. മറ്റു നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിൽ ഖത്തറിൽ നിന്നു പറക്കുന്നുണ്ട്. ഇതിനാൽ, സ്വന്തം സംസ്ഥാനത്തേക്കും അടുത്ത നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulfnewsQatarNews
News Summary - qatar, qatarnews, gulfnews
Next Story