പുതിയ സ്റ്റുഡൻറ് വിസ മാർഗനിർദേശങ്ങളുമായി അമേരിക്കൻ എംബസി
text_fieldsദോഹ: ഒാൺലൈൻ ക്ലാസിൽ മാത്രം ഹാജരാകുന്ന വിദ്യാർഥികളുടെ വിസ സ്റ്റാറ്റസിൽ മാറ്റം വന്നതോടെ പുതിയ സ്റ്റുഡൻറ് വിസ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഖത്തറിലെ അമേരിക്കൻ എംബസി. ഖത്തറിലെ അമേരിക്കൻ എംബസിയെ സംബന്ധിച്ച് സ്റ്റുഡൻറ് വിസ വളരെയധികം പരിഗണനാർഹമായ വിഷയമാണെന്നും അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടിയ ഖത്തരി വിദ്യാർഥികളിൽ അഭിമാനിക്കുന്നുവെന്നും അമേരിക്കൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. യു.എസ് ഇമിേഗ്രഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറിെൻറ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പൂർണമായും ഒാൺലൈൻ ക്ലാസ് േപ്രാഗ്രാമിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾ നിർബന്ധമായും അമേരിക്കയിൽ നിന്നും പുറത്ത് പോകേണ്ടി വരും.
എഫ്–1, എം–1 നോൺ ഇമിഗ്രൻറ് വിസയിൽ യു എസ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഒാൺലൈൻ ക്ലാസ്, പേഴ്സൺ ക്ലാസ് എന്നിവ സംയോജിപ്പിച്ച് 2020ലെ ആദ്യ സെമസ്റ്ററിലേക്ക് പ്രവേശനം നേടിയവർക്ക് മാത്രമേ നോൺ ഇമിഗ്രൻറ് സ്റ്റുഡൻറ്സ് സ്റ്റാറ്റസിന് യോഗ്യതയുള്ളൂ. പഠനം പൂർത്തിയാക്കുന്നത് വരെ ഈ വിദ്യാർഥികൾക്ക് അമേരിക്കയിൽ താമസിച്ച് പഠിക്കാൻ സാധിക്കുമെന്നും എംബസി വ്യക്തമാക്കി. നോൺ ഇമിഗ്രൻറ് വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് താൽക്കാലിക താമസസൗകര്യം ഏറെ ഗുണകരമാകുമെന്നും എംബസി അറിയിച്ചു.
വിദ്യാർഥികൾ തങ്ങളുടെ അക്കാദമിക് േപ്രാഗ്രാം സംബന്ധിച്ച് ഡെസിഗ്നെറ്റഡ് സ്കൂൾ ഓഫീഷ്യൽ (ഡി എസ് ഒ)യുമായി ബന്ധപ്പെടണമെന്നും എഫ്–1 വിസക്ക് ഈ സമയത്ത് അപേക്ഷ സമർപ്പിക്കണമെന്ന കാര്യത്തിൽ ഡി.എസ്.ഒ നിർദേശം നൽകുമെന്നും എംബസി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അമേരിക്കയിലെ പഠന സംബന്ധമായി ConsularDoha@state.gov എന്ന വിലാസത്തിൽ കോൺസുലർ സെക്ഷനുമായി ബന്ധപ്പെടണം. അമേരിക്കൻ സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷിക്കാനാഗ്രഹിക്കുന്ന പുതിയ വിദ്യാർഥികൾ doha@educationusa.org എന്ന വിലാസത്തിലും ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.