അൽ തർഫ ഇൻറർ സെക്ഷൻ വിപുലീകരണം പൂർത്തിയായി
text_fieldsദോഹ: അൽ തർഫ ഇൻറർസെക്ഷൻ വിപുലീകരണവും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. പുതിയ സർവിസ് റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. േഗ്രറ്റർ ദോഹ പദ്ധതിക്ക് കീഴിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ തർഫ ഇൻറർസെക്ഷൻ വിപുലീകരണം. അൽ തർഫ സ്ട്രീറ്റ്, ജർയാൻ നിജൈമ സ്ട്രീറ്റ്, അൽ ബനാത് മേഖലയിലേക്കുള്ള ലെഎവൈന സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സുഗമമായ ഗതാഗതത്തിന് ഇൻറർസെക്ഷൻ ഏറെ സഹായകമാകും.
ദോഹ ഗോൾഫ് ക്ലബ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ഗതാഗതത്തിനും ഇൻറർചെയ്ഞ്ച് സഹായകമാകുമെന്നും േപ്രാജക്ട് എൻജിനീയർ ഇസ്സ സുൽത്താൻ അൽ ഹില്ലാബി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടതും നിർമിക്കപ്പെട്ടതുമാണ്. പ്രാദേശിക ഉൽപാദകർക്കുള്ള അശ്ഗാലിെൻറ പിന്തുണയുടെയും തഅ്ഹീൽ സംരംഭത്തിെൻറയും ഭാഗമായാണിത്. ഇൻറർസെക്ഷൻ വിപുലീകരണത്തിൽ 2.3 കിലോമീറ്റർ റോഡ് നിർമാണവും സർവിസ് റോഡ് നിർമാണവുമാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. പുതിയ ലൈറ്റ്നിങ് സംവിധാനവും അടിസ്ഥാന സൗകര്യ വികസനവും ഇതിെൻറ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.